വൻകിട കമ്പനികൾക്ക് ആശ്വാസം; കോർപ്പറേറ്റ് ടാക്സ് കുറയ്ക്കാൻ സാധ്യത

വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കാൻ സാധ്യത. അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.

 

നിലവിൽ കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് 30 ശതമാനമാണ്. ഇത് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെ വാര്‍ഷിക വിറ്റു വരവുള്ള കമ്പനികള്‍ക്കാണ് നികുതിയിളവ് ബാധകമാകുക.

 
കോർപ്പറേറ്റ് ടാക്സ് കുറയ്ക്കാൻ സാധ്യത

അടുത്ത സാമ്പത്തിക വർഷത്തെ ജിഎസ്ടി വരുമാനം കൂടി കണക്കിലെടുത്താകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബജറ്റിന് മുന്നോടിയായുള്ള പ്രീ-ബജറ്റ് സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.

കോർപ്പറേറ്റ് നികുതികൾ കുറയ്ക്കണമെന്നും മറ്റ് രാജ്യങ്ങളിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കുമ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടിയ നികുതിയാണ് ഈടാക്കുന്നതെന്നും സിഐഐ പ്രസിഡന്റ് ശോഭന കമിനേനി പറഞ്ഞു. ഇന്ത്യയിൽ സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ ഡിമാൻഡും ശേഷിയും സൃഷ്ടിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

Union Budget 2018-19: Government may cut corporate tax for larger firms

In a move that will benefit larger companies, the government may cut corporate tax in the upcoming Union Budget.
Story first published: Wednesday, December 6, 2017, 18:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X