ബിറ്റ്‍കോയിൻ മൂല്യം 15,000 ഡോളര്‍ കടന്നു

Posted By:
Subscribe to GoodReturns Malayalam

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം 15,000 ഡോളര്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ബിറ്റ്കോയിന്റെ മൂല്യം ഇത്രയും ഉയരത്തിലെത്തുന്നത്.

24 മണിക്കൂറിനുള്ളിലാണ് കോയിന്റെ മൂല്യം 15,340 ഡോളറായി കുതിച്ചത്. ഈ വർഷം ആദ്യം മുതലാണ് ബിറ്റ് കോയിന്റെ മൂല്യം കുതിക്കാന്‍ തുടങ്ങിയത്. 1400 ശതമാനമാണ് ഇതുവരെയുള്ള നേട്ടം.

ബിറ്റ്‍കോയിൻ മൂല്യം 15,000 ഡോളര്‍ കടന്നു

ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ കുതിപ്പു കണ്ട് നിക്ഷേപകർ എടുത്തു ചാടരുതെന്നും വിനിമയ സാധ്യത വിശദമായി പഠിച്ച ശേഷം മാത്രമേ നിക്ഷേപം നടത്താവൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതീവ നഷ്ട സാധ്യതയുള്ളതാണ് ഡിജിറ്റല്‍ കറന്‍സികളിലെ നിക്ഷേപമെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ നിയന്ത്രണം ഇല്ലാതെ ലോകമെമ്പാടും ക്രയ വിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്‍.

malayalam.goodreturns.in

English summary

Bitcoin surpasses $15,000-mark! Here's a word of advice for retail, HNI investors

Bitcoin surpassed $15,000 for the first time ever on Thursday, ahead of the launch of Biotcoin futures on Chicago-based CBOE this coming Sunday.
Story first published: Thursday, December 7, 2017, 15:58 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns