ആധാർ ബന്ധിപ്പിക്കൽ: അവസാന തീയതിയിൽ മാറ്റമില്ല

Posted By:
Subscribe to GoodReturns Malayalam

പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ സിം കാർഡുകൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ മാറ്റമില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

നിലവില്‍ ആധാറും പാൻ കാർഡും ആധാറും ബാങ്ക് അക്കൌണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. കൂടാതെ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബർ 31 ആണ്.

ആധാർ ബന്ധിപ്പിക്കൽ: അവസാന തീയതിയിൽ മാറ്റമില്ല

എന്നാൽ മൊബൈൽ സിമ്മുമായി ആധാർ ഫെബ്രുവരി ആറിന് മുമ്പ് ബന്ധിപ്പിച്ചാൽ മതി. സോഷ്യൽ മീഡിയകളിൽ ആധാർ ബന്ധിപ്പിക്കൽ നീട്ടി എന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സുപ്രീംകോടതി ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് വേണ്ടിയാണ് ബാങ്ക് അക്കൌണ്ട്, പാൻ പരിശോധിച്ചു് ഗവൺമെന്റ് നിർബന്ധിതമാക്കിയിരിയ്ക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോക്താക്കളെ തിരിച്ചറിയാൻ സിം പതിപ്പിനായി നിർദ്ദേശിച്ചിരിക്കുന്നു.

Read more about: aadhaar, pan, ആധാർ, പാൻ
English summary

Deadlines For Aadhaar Linking With Bank Account, PAN 'Valid', Says UIDAI

UIDAI, the authority which issues Aadhaar, said today that the deadlines for verifying bank accounts, PAN cards and mobile SIM cards with the biometric ID stand "valid and lawful", and there is no change in them.
Story first published: Thursday, December 7, 2017, 17:27 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns