സൗദിയില്‍ നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കാം; വാറ്റ് ബാധകമല്ല

സൗദിയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ് ടാക്സ് വ്യക്തമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദിയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ് ടാക്സ് വ്യക്തമാക്കി. അതേ സമയം റമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും.

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവരാണ് ഈ നികുതി നല്‍കേണ്ടത്. വാറ്റ് ബാധകമല്ലാത്ത ഇനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

സൗദിയില്‍ നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കാം; വാറ്റ് ബാധകമല്ല

കറൻറ് അക്കൗണ്ട്, സേവിംങ്സ് അക്കൗണ്ട്, കറന്‍സി ഇടപാട്, കറന്‍സി സെക്യൂരിറ്റി, ലോണുകളുടെ പലിശ, ഫിനാൻഷ്യൽ ലീസിംഗ് എന്നിവയ്ക്കും വാറ്റ് ബാധകമല്ല.

അതുപോലെ തന്നെ ശമ്പളത്തിനും കെട്ടിട വാടകക്കും ഇന്‍ഷുറന്‍സിനും വാറ്റ് ബാധകമാവില്ലെന്ന് അതോറിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പോലുള്ള ഗവൺമെന്റ് സേവനങ്ങളും വാറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

malayalam.goodreturns.in

English summary

No VAT on loans, ATM services, says Saudi tax authority

The General Authority of Zakat and Tax (GAZT) on Wednesday confirmed that interest or lending fees charged with an implicit margin for finance will be exempt from value-added tax.
Story first published: Friday, December 8, 2017, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X