ടെലികോം വരിക്കാരുടെ എണ്ണത്തിൽ വൻ കുറവ്. ഒക്ടോബറിലെ കണക്കനുസരിച്ച് 1.75 കോടി മൊബൈൽ ഉപഭോക്താക്കളെയാണ് നഷ്ടമായത്.
ടെലികോം വരിക്കാരുടെ എണ്ണത്തിൽ വൻ കുറവ്. ഒക്ടോബറിലെ കണക്കനുസരിച്ച് 1.75 കോടി മൊബൈൽ ഉപഭോക്താക്കളെയാണ് നഷ്ടമായത്. ഇതോടെ ആകെ ടെലികോം വരിക്കാരുടെ എണ്ണം 120.1 കോടിയായതായി ടെലികോം റെഗുലേറ്റർ ട്രായ് വ്യക്തമാക്കി.
എന്നാൽ ടെലികോം മേഖലയിലെ പ്രമുഖരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ, ഐഡിയ സെല്ലുലാർ, ബിഎസ്എൻഎൽ എന്നിവ സംയുക്തമായി 1.26 കോടി പുതിയ ഉപഭോക്താക്കളെയാണ് ഒക്ടോബറിൽ കൂട്ടിച്ചേർത്തിട്ടുള്ളത്.

ടെലികോം വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 1,206.71 മില്യൺ ആയിരുന്നു. എന്നാൽ ഒക്ടോബറിൽ ഇത് 1,201.72 മില്യണായി കുറഞ്ഞെന്ന് ട്രായുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
നഗരപ്രദേശങ്ങളിലെ കണക്ഷനുകളുടെ എണ്ണം ഒക്റ്റോബറിൽ 69.75 കോടിയായി കുറഞ്ഞു. സെപ്റ്റംബറിൽ ഇത് 70.48 കോടിയായിരുന്നു. അതേസമയം, ഇതേ കാലയളവിൽ ഗ്രാമ പ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം 50.18 കോടിയിൽ നിന്ന് 50.41 കോടിയായി ഉയർന്നിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
