ഫ്ലിപ്കാ‍ർട്ടിന്റെ വിറ്റുവരവിൽ 19% ശതമാനം വർദ്ധനവ്

2017 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഫ്ളിപ്കാർട്ട് ഇന്ത്യയ്ക്ക് 15,264 കോടിയുടെ വിറ്റുവരവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഫ്ളിപ്കാർട്ട് ഇന്ത്യയ്ക്ക് 15,264 കോടിയുടെ വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തേയ്ക്കാൾ വിറ്റുവരവിൽ 19 ശതമാനം വർദ്ധനവാണ് കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം 12,818 കോടി രൂപയായിരുന്നു ഫ്ലിപ്കാർട്ടിന്റെ വിറ്റുവരവ്.

2015ൽ ഏകദേശം 9,351.7 കോടി രൂപയായിരുന്നു വിറ്റുവരവ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്ലിപ്കാർട്ട് മികച്ച മുന്നേറ്റം നടത്തുന്നതിന്റെ തെളിവാണ് ഇത്.

ഫ്ലിപ്കാ‍ർട്ടിന്റെ വിറ്റുവരവിൽ 19% ശതമാനം വർദ്ധനവ്

നാസ്പേഴ്സിന്റെ അർദ്ധ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഓഹരി പങ്കാളിത്തത്തിലും ഫ്ളിപ്കാർട്ട് നേട്ടമുണ്ടാക്കിയതായി പറയുന്നു. കൂടാതെ കഴിഞ്ഞ ഉത്സവകാല സീസണിളും ഫ്ലിപ്കാർട്ട് മികച്ച വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ സീസണിൽ മൊത്തം ഇ- കൊമേഴ്സ് സ്ഥാപനങ്ങളിൽ 70 ശതമാനം വിറ്റു വരവുണ്ടാക്കിയത് ഫ്ലിപ്കാ‍ർട്ടാണ്.

നിക്ഷേപകരായ ടെൻസെന്റ്, സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളാണ് ഫ്ളിപ്കാർട്ടിന് വലിയ മൂലധനം ഉറപ്പാക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ എതിരാളിയായ ആമസോണും കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Ecommerce Giant Flipkart Clocks 19% Surge In Annual Turnover

Flipkart India, the wholesale arm of home-bred ecommerce unicorn Flipkart, has reported a turnover of $2.3 Bn (INR 15,264 Cr) for the year ending in March 2017. This marks a 19% jump in the company’s annual turnover from $2 Bn (INR 12,818 Cr) in the previous fiscal year.
Story first published: Friday, December 15, 2017, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X