ആധാർ വിവരങ്ങൾ ദുരുപയോ​ഗം ചെയ്തു, എയർടെല്ലിന് പണി കിട്ടി

ആധാർ വിവരങ്ങൾ ദുരുപയോ​ഗം ചെയ്തതിന് ഭാരതി എയർടെൽ പിഴ അടക്കേണ്ടി വരുമെന്ന് റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ വിവരങ്ങൾ ദുരുപയോ​ഗം ചെയ്തതിന് ഭാരതി എയർടെൽ പിഴ അടക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഉപഭോ​ക്താക്കളുടെ കസ്റ്റമർ വേരിഫിക്കേഷൻ സംവിധാനത്തിൽ എയർടെൽ ആധാർ വിവരങ്ങൾ ദുരുപയോ​ഗം ചെയ്തതായി കണ്ടെത്തിയെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

പുതിയ കണക്ഷനുകൾ ആരംഭിക്കുന്നതിന് ആധാർ വിവരങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്ന് എയർടെലിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ആധാർ നിയമങ്ങൾ ലംഘിച്ചതിന് ഭാരതി എയർടെൽ 2 കോടി രൂപ പിഴയടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ആധാർ വിവരങ്ങൾ ദുരുപയോ​ഗം ചെയ്തു, എയർടെല്ലിന് പണി കിട്ടി

ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് അയച്ചതായും യുഐഡിഎഐ അധികൃതർ അറിയിച്ചു. ആധാറും മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2018 ഫെബ്രുവരി 6 ആണ് ആധാറും മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

ബന്ധിപ്പിക്കാത്തവരുടെ മൊബൈൽ നമ്പർ ഫെബ്രുവരി 6 നു ശേഷം അസാധുവാക്കപ്പെടുമെന്നും സർക്കാർ അറിയിച്ചിരുന്നു. മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കുന്ന സംവിധാനങ്ങളിലാണ് ഇപ്പോൾ എയർടെൽ ആധാർ വിവരങ്ങൾ ചെയ്തതായി കണ്ടെത്തിയത്.

malayalam.goodreturns.in

English summary

Bharti Airtel likely to face penalty for misusing Aadhaar details

Bharti Airtel may have to pay a fine for the alleged violation of rules on using Aadhaar for its electronic know-your-customer (e-KYC) verification process, according to an official of the Unique Identification Authority of India (UIDAI).
Story first published: Tuesday, December 19, 2017, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X