കേരളത്തിൽ ഉടൻ സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കും

​ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് പോ‍ർട്ടലിന് സമാനമായ പോ‍ർട്ടലുകളാണ് സുവിധാ കേന്ദ്രങ്ങളിലും സ്ഥാപിക്കുക.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി സംബന്ധിച്ച് വ്യാപാരികൾക്കും വ്യവസായികൾക്കും സഹായങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന കേന്ദ്ര സർക്കാ‍ർ അം​ഗീകാരമുള്ള സ്ഥാപനങ്ങളാണ് സുവിധാ കേന്ദ്രങ്ങൾ. അക്ഷയാ കേന്ദ്രങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തും ഉടൻ സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കും.

​ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് പോ‍ർട്ടലിന് സമാനമായ പോ‍ർട്ടലുകളാണ് സുവിധാ കേന്ദ്രങ്ങളിലും സ്ഥാപിക്കുക. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, റിട്ടേണുകൾ ഫയൽ ചെയ്യൽ, ലഡ്ജർ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടുത്തെ പ്രധാന സേവനങ്ങൾ.

കേരളത്തിൽ ഉടൻ സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കും

ജിഎസ്ടി നിയമമനുസരിച്ച് നികുതി ദായകർ ഒരു വർഷം മൂന്ന് തവണ റിട്ടേൺ സമ‍ർപ്പിക്കേണ്ടി വരും. സങ്കീ‍ർണമായ ഈ ജോലിക്ക് മണിക്കൂറുകൾ ആവശ്യമാണ്. എന്നാൽ സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ റിട്ടേൺ സമർപ്പിക്കൽ ഇതുവഴി നടത്താം.

കേരളത്തിൽ പതിനായിരത്തോളം സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. സ്വകാര്യ സംരംഭകർക്കാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ചുമതല.സുവിധാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ നികുതിയുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷ.

malayalam.goodreturns.in

English summary

GST Suvidha Kendra

Biggest Tax reform in India, by introducing one single GST TAX in country. Filling of 3 Returns in a month, and 36 Returns in a year.
Story first published: Tuesday, December 19, 2017, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X