നവംബറിലെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

നവംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. ഒക്ടോബറില്‍ 83,000 കോടിയായിരുന്നു ജിഎസ്ടി വരുമാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. ഒക്ടോബറില്‍ 83,000 കോടിയായിരുന്നു ജിഎസ്ടി വരുമാനം. എന്നാൽ നവംബറിൽ ഇത് 80,000 കോടിയായി കുറഞ്ഞു.

ജി.എസ്.ടി നടപ്പാക്കിയ ജൂലൈ മാസത്തില്‍ വരുമാനം 95,000 കോടി രൂപയായിരുന്നു. ആഗസ്റ്റില്‍ ഇത് 91,000 കോടിയായി കുറഞ്ഞു. സെപ്തംബറില്‍ അൽപ്പം ഉയ‍ർന്ന് 92,150 കോടിയായെങ്കിലും വീണ്ടും ഒക്ടോബറില്‍ 83,000 കോടിയായി.

നവംബറിലെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

ഡിസംബർ 25 വരെയുള്ള കാലയളവിലെ ജിഎസ്ടി വരുമാനം 80,808 കോടി രൂപയാണ്. ഈ കാലയളവിൽ 53.06 ലക്ഷം റിട്ടേണുകളും ഫയൽ ചെയ്തിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ആകെ ലഭിച്ച 80,808 കോടിയിൽ, 7,798 കോടി രൂപ നവംബറിലെ നഷ്ടപരിഹാര സെസ്സായി ലഭിച്ചതാണ്.

ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ മാസത്തെ നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ചരക്ക് എത്തിക്കുമ്പോൾ കൃത്യമായി ബിൽ നൽകാത്തതാണ് നികുതി ഇടിവിന് കാരണമെന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

malayalam.goodreturns.in

English summary

GST collection in Nov falls to Rs 80,808 cr on rate cuts, credit usage; clarity likely only by Q1 of FY19

GST collections slipped for the second straight month to Rs 80,808 crore in November, down from over Rs 83,000 crore in the previous month.
Story first published: Wednesday, December 27, 2017, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X