ബിറ്റ്‍കോയിൻ: വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രസർക്കാ‍ർ

ബിറ്റ്‌കോയിന്‍ ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മുന്നറിയിപ്പുമായി വീണ്ടും ധനകാര്യമന്ത്രാലയം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിറ്റ്‌കോയിന്‍ ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മുന്നറിയിപ്പുമായി വീണ്ടും ധനകാര്യമന്ത്രാലയം. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെതുടര്‍ന്ന് വ്യാഴാഴ്ച ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ 14,000 ഡോളറിനടുത്താണ് ബിറ്റ്‌കോയിന്റെ മൂല്യം. രാജ്യത്തെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായിരുന്നു റെയ്ഡ്. ബംഗളൂരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.

ബിറ്റ്‍കോയിൻ: വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രസർക്കാ‍ർ

ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഇത്തരം കറന്‍സികള്‍ ഹാക്കിം​ഗ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വെയര്‍ ആക്രമണം എന്നിവ മൂലം നഷ്ടപ്പെടാനുള്ള സാധ്യത അധികമാണ്.

വ്യാപാരത്തില്‍ മുന്നേറ്റം ഉണ്ടായതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുണ്ടായിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ഉണ്ടായത്.

malayalam.goodreturns.in

English summary

Bitcoin risks: Government warns against cryptocurrency, says don't get trapped

Weeks after the Reserve Bank of India issued its third warning against the cryptocurrency trading, the Finance Ministry today said that virtual currencies are not legal tender and such currencies have no protection.
Story first published: Saturday, December 30, 2017, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X