ജി‍ഡിപി നാല് വ‍ർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്ക്

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച (ജിഡിപി) നിരക്ക് 6.50 ശതമാനമായി കുറയുമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോ‍ർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച (ജിഡിപി) നിരക്ക് 6.50 ശതമാനമായി കുറയുമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോ‍ർട്ട്. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കഴിഞ്ഞ സാമ്പത്തിക വർഷം 7.10 ശതമാനമായിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനം (ജി‍‍ഡിപി). 2016ൽ 8 ശതമാനവും 2014-15 ൽ 7.5 ശതമാനവുമായിരുന്നു ജിഡിപി നിരക്ക്.

 
ജി‍ഡിപി നാല് വ‍ർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്ക്

കഴിഞ്ഞ നാല് വർഷത്തേക്കാൾ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാകും ഈ വർഷത്തേത്. നോട്ട് അസാധുവാക്കലിന് പിന്നാലെ ജിഎസ്ടി കൂടി നടപ്പാക്കിയതാണ് ഇതിന് കാരണമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ഫെബ്രുവരി ഒന്നിന് ബഡ്‍ജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വളർച്ചാ അനുമാനം പുറത്തു വന്നിരിക്കുന്നത്. കൂടാതെ പണപ്പെരുപ്പം വീണ്ടും ഉയരാനും തുടങ്ങിയിട്ടുണ്ട്. ഇത് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ സമ്മ‍ർദ്ദം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

malayalam.goodreturns.in

English summary

GDP growth may slow down to 6.5% in FY18

The Indian economy is forecast to grow at its slowest in four years in FY18 but is expected to pick up pace in the second half of the year. GDP is seen growing 6.5% in FY18, down from 7.1% last year, according to the first advance estimates released by the statistics office on Friday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X