ബിറ്റ്‍കോയിന്റെ പ്രധാന എതിരാളി റൈപ്പിളിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ പ്രധാന എതിരാളിയാണ് റൈപ്പിൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ പ്രധാന എതിരാളിയാണ് റൈപ്പിൾ. റൈപ്പിൾ എക്സ്ആർപി (XRP) വളരെ പെട്ടെന്ന തന്നെ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ക്രിപ്റ്റോകറൻസിയായി മാറി കഴിഞ്ഞു. 130 ബില്ല്യൺ ഡോളറിലധികമാണ് റൈപ്പിൾ എക്സ്ആ‍ർപിയുടെ വിപണിമൂല്യം.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ റൈപ്പിൾ എന്ന കമ്പനിയാണ് എക്സ്ആ‍ർപി നിയന്ത്രിക്കുന്നത്. എന്നാൽ ചില ക്രിപ്റ്റോകറൻസി വിദ​ഗ്ധർ റൈപ്പിളിന്റെ പ്രവർത്തനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ​

റൈപ്പിളിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രശസ്തമായ പല ക്രിപ്റ്റോകറൻസികളേക്കാളും വളരെ വ്യത്യസ്തമാണ് എക്സ്ആ‍‍ർപി. ഈ വ്യത്യാസങ്ങളിൽ പലതും എക്സ്ആ‍ർപിയുടെ സൃഷ്ടിയെയും ഉടമസ്ഥതയെയും സംബന്ധിച്ചാണ്. സാമ്പത്തിക സ്ഥാപനങ്ങൾക്ക് സേവനം വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് എക്സ്ആ‍‍ർപി സൃഷ്ടിച്ചിരിക്കുന്നത്.

ചില കണക്കുകൾ പ്രകാരം എക്സ്ആർപിയിലൂടെയുള്ള റൈപ്പിളിന്റെ മൂല്യം 200 ബില്ല്യൺ ഡോളർ ആണ്. ഇതോടെ റൈപ്പിളിന്റെ സ്ഥാപകർ ഗൂഗിൾ സ്ഥാപകരെക്കാൾ സമ്പന്നരായത്രേ. എക്സ്ആ‍ർപി വിശ്വസനീയമല്ലാത്ത ഒരു നിക്ഷേപമാണെന്നും ചില വിദ​ഗ്ധർ പറയുന്നു. കാരണം ഒരു കോർപ്പറേഷന് പണം ഉണ്ടാക്കി നൽകുന്ന പദ്ധതിയാണിതെന്നാണ് ഇവരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Bitcoin's Biggest Competitor: What You Need To Know About Ripple

Ripple's XRP has quickly grown to the second-largest cryptocurrency by market cap. XRP is much different than many popular cryptocurrencies. Most of these differences stem from XRP's creation and ownership
Story first published: Monday, January 8, 2018, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X