ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ്!!! ബിൽഗേറ്റ്സ് പുറത്ത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോണിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ ജെഫ് ബെസോസ് ഇനി ലോകസമ്പന്നൻ. മൈക്രോസോഫ്ട് സ്ഥാപകനും ബിസിനസ്സ് മാഗ്നറ്റുമായ ബിൽ​ഗേറ്റ്സിനെ പിന്തള്ളിയാണ് ജെഫ് ബെസോസ് ഒന്നാമത്തെത്തിയത്.

 

ബ്ലൂംബെർഗിന്റെ ബില്യണയർ ഇൻഡെക്സ് അനുസരിച്ച് ജെഫ് ബെസോസിന്റെ ആസ്തി 106 ബില്യൺ ഡോളറാണ്. ചൊവ്വാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് ബിൽ ഗേറ്റ്സിന്റെ ആകെ ആസ്തി 93.3 ബില്യൺ ഡോളർ മാത്രമാണ്.

ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ്!!! ബിൽഗേറ്റ്സ് പുറത്ത്

2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു ദിവസം മാത്രം ജെഫ് ബെസോസ് ബിൽ ഗേറ്റ്സിനേക്കാൾ മുന്നിലെത്തിയിരുന്നു. എന്നാൽ അന്ന് കണ്ണടച്ച് തുറക്കും മുമ്പ് ജെഫ് ബെസോസിനെ പിന്തള്ളി കോടീശ്വര കുലപതി ബിൽ ​ഗേറ്റ്സ് തന്റെ ഒന്നാം സ്ഥാനം വീണ്ടെടുത്തു.

കഴിഞ്ഞ അഞ്ച് ദിവസത്തെ വ്യാപാരത്തിൽ, ആമസോണിന്റെ ഓഹരികൾ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ആമസോണിന്റെ ഓഹരികൾ 57% വളർച്ച കൈവരിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Jeff Bezos richer than Bill Gates: 24 year old Amazon.com outshines 43 year old Microsoft

Jeff Bezos, the founder Chairman and CEO of Amazon.com is the richest person on the earth ever in history. Jeff Bezos has surpassed the historical record of Bill Gates, the multi-billionaire, business magnate, investor and co-founder of Microsoft.
Story first published: Wednesday, January 10, 2018, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X