ആധാറിൽ ഇനി മുഖവും അടയാളം; സുരക്ഷ ഉറപ്പ്

ആധാർ വിവരങ്ങൾക്ക് ഇനി കൂടുതൽ സുരക്ഷ. വിരലടയാളം, ഐറിസ് എന്നിവയ്ക്ക് പുറമെ മുഖവും തിരിച്ചറിയൽ അടയാളമായി മാറും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ വിവരങ്ങൾക്ക് ഇനി കൂടുതൽ സുരക്ഷ. വിരലടയാളം, ഐറിസ് എന്നിവയ്ക്ക് പുറമെ മുഖവും തിരിച്ചറിയൽ അടയാളമായി മാറും. യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവില്‍ വരും.

ആധാർ വിവരങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മുഖവും അടയാളമായി എടുക്കുന്നത്. ആധാര്‍ എൻറോള്‍ ചെയ്യുന്ന സമയത്ത് വ്യക്തിയുടെ മുഖത്തിന്റെ ഫോട്ടോയും രേഖയായി റെക്കോഡ് ചെയ്യപ്പെടുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിലവില്‍ ഫോട്ടോ എടുക്കാറുണെങ്കിലും ഇത് രേഖയായി എടുക്കാറില്ല.

ആധാറിൽ ഇനി മുഖവും അടയാളം; സുരക്ഷ ഉറപ്പ്

ഉപഭോക്താക്കൾക്ക് യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷനിൽ പോയി ആധാർ നമ്പർ നൽകി ഓപ്ഷൻ തിരഞ്ഞെടുത്ത് ബയോമെട്രിക് വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്.

ഈ സേവനം ലഭ്യമാക്കാൻ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ അത്യാവശ്യമാണ്. യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനു പകരം വ്യക്തികള്‍ക്ക് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്നും യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Your Aadhaar may now get another strong layer of security -- your face

In order to provide more choice to citizens authenticating using Aadhaar, the Unique Identification Authority of India (UIDA) has introduced face authentication along with fingerprints and iris.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X