ബജറ്റ് 2018: കെട്ടിട നിർമ്മാണ മേഖലയ്ക്ക് ഗുണകരമോ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് നിർമ്മാണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഈ മേഖലയിലുള്ളവരുടെ കണക്കു കൂട്ടൽ. പ്രത്യേകിച്ച് ചെറുകിട ഭവന നിർമ്മാണ മേഖലയ്ക്കായിരിക്കും ബജറ്റിൽ ഇളവുകൾ പ്രഖ്യാപിക്കുകയത്രേ.

 

സിമന്റ്

സിമന്റ്

സിമന്റിന്റെയും മറ്റും ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്) 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ കോർപറേറ്റ് ടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, മിനിമം ആൾട്ടർനേറ്റീവ് ടാക്സ് (മാറ്റ്) എന്നിവയും കുറയ്ക്കണമെന്നാണ് നിർമ്മാണ മേഖലയിലുള്ളവരുടെ ആവശ്യം.

കോർപ്പറേറ്റ് ടാക്സ്

കോർപ്പറേറ്റ് ടാക്സ്

കോർപ്പറേറ്റ് ടാക്സിൽ 5 ശതമാനം ഇളവ് വരുത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി മാസങ്ങൾക്ക് മുമ്പ് തന്നെ വാഗ്ദാനം ചെയ്തിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റായതിനാൽ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

നികുതി ഇങ്ങനെ

നികുതി ഇങ്ങനെ

ഉദാഹരണത്തിന്, ഒരു കമ്പനിയുടെ നികുതി ബാധക വരുമാനം 100 കോടിയാണെങ്കിൽ, 30 കോടി രൂപ കോർപ്പറേറ്റ് ടാക്സ് ആയി നൽകണം. 30 ശതമാനമാണ് ഇത്തരത്തിൽ ടാക്സ് ആയി ലഭിക്കുന്നത്. ഇതിൽ 5 ശതമാനം കുറച്ചാൽ 5 കോടി രൂപയാണ് കമ്പനിയ്ക്ക് ലാഭം ലഭിക്കുക.

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്

ബജറ്റിൽ സർക്കാ‍ർ ഓഹരിയുടമകളിൽ നിന്ന് ഈടാക്കുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് റദ്ദാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. നികുതിയായി ഈടാക്കുന്ന ഉയർന്ന തുക, മൂലധന വരുമാനത്തിലുള്ള ഗണ്യമായ കുറവ് എന്നീ കാരണങ്ങളാലാണ് ഡിഡിടി കോ‍ർപ്പറേറ്റുകൾക്ക് തലവേദനയാകുന്നത്.

malayalam.goodreturns.in

English summary

Union Budget 2018: How sops to housing, tax rates cut can revive infra sector

Infrastructure companies hope the Union Budget 2018 will provide a boost to the housing sector, especially low-cost housing projects, with some sops.
Story first published: Thursday, January 18, 2018, 13:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X