ബജറ്റ് 2018: ടെലികോം കമ്പനികളുടെ ബജറ്റ് പ്രതീക്ഷ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയർന്ന ടെലികോം ലെവി, 4 ജി നെറ്റ്‍വർക്കിന്റെ ഉയ‍ർന്ന കസ്റ്റംസ് തീരുവ തുടങ്ങിയവ ടെലികോം മേഖലയെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാര്യങ്ങളാണ്. എന്നാൽ വരാനിരിക്കുന്ന ബജറ്റിൽ ഇക്കാര്യങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടെലികോം കമ്പനികൾ.

 

സ്പെക്ട്രം ഉപയോഗം ചാർജ് (എസ്യുസി), ലൈസൻസ് ഫീസ്, യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) തുടങ്ങിയ പ്രധാന ടെലികോം ചാ‍ർജുകളിൽ ഇളവ് വരുത്തിയാൽ ടെലികോം മേഖലയിലെ നിലവിലെ സാമ്പത്തിക സമ്മർദ്ദത്തിന് അയവുണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

ബജറ്റ് 2018: ടെലികോം കമ്പനികളുടെ ബജറ്റ് പ്രതീക്ഷ

ഓരോ ടെലികോം കമ്പനിയും 100 രൂപയ്ക്ക് 30% വരെ നികുതിയാണ് ഗവൺമെന്റിന് നൽകുന്നത്. ഈ നിരക്കിൽ ഇളവ് വരുത്തിയാൽ കടക്കെണിയിലായ ടെലികോം വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.

4 ജി എൽടിഇ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയിൽ കുറവ് വരുത്തിയാൽ ഗ്രാമീണ മേഖലയിൽ കൂടി 4 ജി ഉപയോ​ഗം വ്യാപിപ്പിക്കാനാകുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ട‍ർ ജനറൽ രാജൻ മാത്യു വ്യക്തമാക്കി.

malayalam.goodreturns.in

English summary

What telecom companies expect from Budget 2018

High telecom levies, sizeable customs duties on 4G network gear and connectivity devices used in new-age technologies such as internet of things (IoT) and machine-to-machine (M2M) communication services coupled with anomalies in withholding taxes relating to the prepaid services business are key pain points that phone companies would like the upcoming Budget to address.
Story first published: Thursday, January 18, 2018, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X