ബജറ്റിൽ ​ഗ്രാമീണ, കാ‍‍ർഷിക മേഖലയ്ക്ക് ഊന്നൽ നൽകണം: നിതിൻ ഗഡ്കരി

ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റിൽ ഗ്രാമീണ, കാ‍‍ർഷിക മേഖലയ്ക്ക് ഊന്നൽ നൽകണമെന്ന് കേന്ദ്ര ഗതാഗത, ജലവിതരണ, നദീതീര വികസന മന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച മുംബൈയിൽ പറഞ്ഞു.

 

ധനമന്ത്രി കേന്ദ്ര ബജറ്റിൽ കാർഷിക-ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഇത് നഗരപ്രദേശങ്ങളിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കുമെന്നും ഗ്രാമീണ ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 
ബജറ്റിൽ ​ഗ്രാമീണ, കാ‍‍ർഷിക മേഖലയ്ക്ക് ഊന്നൽ നൽകണം: ഗഡ്കരി

തൊഴിലില്ലായ്മ, താഴ്ന്ന ജീവിത നിലവാരം തുടങ്ങിയ കാരണങ്ങളാൽ ഗ്രാമീണ മേഖലയിൽ നിന്ന് നിരവധി പേർ നഗരങ്ങളിലേയ്ക്ക് കുടിയേറിയിട്ടുണ്ടെന്നും ഇത് നഗര പ്രദേശങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാനും, കാർഷിക വളർച്ചാ നിരക്ക് 10 ശതമാനത്തിലധികം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

malayalam.goodreturns.in

English summary

Budget needs to have agri, rural focus: Godkari

The forthcoming Union Budget is likely to have agriculture and rural focus as indicated by Nitin Gadkari, Union Minister for Road Transport and Highways, Shipping, Water Resources, River Development and Ganga Rejuvenation in Mumbai on Friday.
Story first published: Saturday, January 20, 2018, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X