കേന്ദ്ര ബജറ്റിന് ഇനി രണ്ടാഴ്ച്ച മാത്രം; നികുതിദായകർ പ്രതീക്ഷയിൽ

പൊതുജനങ്ങളുടെ ബജറ്റ് പ്രതീക്ഷകളും ആശങ്കകളും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റിന് ഇനി വെറും ആഴ്ചകൾ മാത്രം. നികുതിദായകർക്ക് ആശ്വാസം പകരുന്ന ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

 

ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. കൂടാതെ എൻഡിഎ ​ഗവൺമെന്റിന്റെ അവസാനത്തെ ബജറ്റ് കൂടിയാണിത്. അതിനാൽ ഗ്രാമീണ, ചെറുകിട വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിഷ്കാരങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

 
കേന്ദ്ര ബജറ്റിന് ഇനി രണ്ടാഴ്ച്ച മാത്രം

കൂടാതെ ഇൻഷുറൻസ് മേഖലയ്ക്ക് കൂടുതൽ നികുതി ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള ബജറ്റ് പ്രതീക്ഷകളും നികുതി വരുമാനം സംബന്ധിച്ച കിംവദന്തികളും നിക്ഷേപകരെ സ്വാധീക്കാൻ സാധ്യതയുണ്ട്. ഇത് നിക്ഷേപകരുടെ പോർട്ട് ഫോളിയോകളിൽ വരെ സ്വാധീനം ചെലുത്തും.

സർക്കാ‍ർ ഓഹരിയുടമകളിൽ നിന്ന് വാങ്ങുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓഹരി വിപണിയിൽ നിലവിൽ നേട്ടത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ ദീർഘകാല മൂലധനം ലക്ഷ്യമാക്കിയുള്ള നികുതികൾ ഇക്വിറ്റി മാർക്കറ്റിൽ ചുമത്താൻ സാധ്യതയില്ലെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Your money this week: Tax changes seen in Budget; top MF, insurance bets in 2018

The Union Budget is barely a couple of weeks away, and expectations are rising that Finance Minister, Arun Jaitley, will announce major reliefs to taxpayers.
Story first published: Saturday, January 20, 2018, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X