ബജറ്റ് 2018: കാർഷിക വരുമാനത്തിനും നികുതി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൃഷിയില്‍ നിന്നുള്ള വരുമാനവും ഇനി ആദായ നികുതിയ്ക്ക് കീഴിൽ കൊണ്ടുവരാൻ നീക്കം. നികുതി വെട്ടിപ്പ് ഒഴിവാക്കി കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം.

 

ചെറുകിട കര്‍ഷകരെ ഒഴിവാക്കി വന്‍കിടക്കാരെ ലക്ഷ്യമിട്ടാകും നിയമം പരിഷ്‌കരിക്കുക. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബജറ്റ് 2018: കാർഷിക വരുമാനത്തിനും നികുതി

സമ്പന്നരായ കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കുന്നത് സംബന്ധിച്ച വിവരം പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ചീഫ് ഇക്കണോമിക്‌സ് അഡ്വൈസറായ അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു. നീതി ആയോഗിന്റെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി വിശദീകരിക്കുന്ന കരട് പ്ലാനിലും കാര്‍ഷിക വരുമാനം നികുതി പരിധിയില്‍ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരുന്നു.

നാഷണൽ സാമ്പിൾ സർവ്വേ കണക്കു പ്രകാരം ഇന്ത്യയിലെ കൃഷിക്കാരിൽ 70 ശതമാനവും ചെറുകിട കർഷകരാണ്. ഇവരെ നികുതി പരിധിയിൽ ഉൾപ്പെടുത്തില്ല. എന്നാൽ 10 ഹെക്ടറിലേറെ കൃഷി ചെയ്യുന്ന കർഷകർക്ക് നികുതി നൽകേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

A Budget idea worth Rs 25,000 crore: Tax the rich farmer

When the government is hard-pressed to raise income-tax collection by bringing more people in the tax net and discouraging tax evasion, one area where it can reap a quick dividend is agricultural income.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X