യൂണിയൻ ബജറ്റ് 2018: വിദ്യാഭ്യാസ ചെലവുകൾ നികുതി രഹിതമാക്കാൻ സാധ്യത

കേന്ദ്ര ബജറ്റിൽ സ്കൂൾ ചെലവുകളെ നികുതി വിമുക്തമാക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര ബജറ്റിൽ സ്കൂൾ ചെലവുകളെ നികുതി വിമുക്തമാക്കാൻ സാധ്യത. നിലവിൽ സ്കൂൾ ട്യൂഷൻ ഫീസിന് മാത്രമാണ് നികുതി ഇളവ് ഉള്ളത്.

 

ട്യൂഷൻ ഫീസിന് പുറമെ ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ നല്ലൊരു ഭാ​ഗം കുട്ടികളുടെ ഹോസ്റ്റൽ, മെസ്, ബുക്ക്, സ്റ്റേഷനറി, യൂണിഫോം, ഗതാഗതം, ലൈബ്രറി ചാർജ് എന്നിങ്ങനെ ചെലവാകുന്നുണ്ട്. ഇൻകം ടാക്സ് മാനദണ്ഡ പ്രകാരം ഇത്തരത്തിലുള്ള ചെലവുകളും സ്വകാര്യ അല്ലെങ്കിൽ ഹോം ട്യൂഷൻ, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പാർട്ട് ടൈം കോഴ്സ്, കറസ്പോണ്ടൻസ് വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയും നികുതിയിൽ നിന്ന് ഒഴിവാക്കുന്നില്ല.

 
ബജറ്റ് 2018: വിദ്യാഭ്യാസ ചെലവുകൾ നികുതി രഹിതമാക്കാൻ സാധ്യത

അതിനാൽ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസം കൂടുതൽ ഫലപ്രദമാക്കുന്നതിന് കേന്ദ്ര ഗവൺമെൻറ് ഇക്കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

അതായത് സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല ചെലവുകളും നികുതിയിളവുകൾക്കനുസൃതമാക്കുകയോ അല്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഗവൺമെൻറ് പൂർണമായി ഇളവുകൾ നൽകുകയോ ചെയ്യും.

malayalam.goodreturns.in

English summary

Union Budget 2018: Govt may take steps to make school expenses tax free

As per the current norms of the Income Tax Act, tax payers spending on education of their children get exemption on paying income tax.
Story first published: Tuesday, January 23, 2018, 10:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X