പൊതുമേഖലാ ബാങ്കുകൾക്ക് 88,139 കോടി രൂപയുടെ മൂലധനം ഈ സാമ്പത്തിക വർഷം തന്നെ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം.
പൊതുമേഖലാ ബാങ്കുകൾക്ക് 88,139 കോടി രൂപയുടെ മൂലധനം ഈ സാമ്പത്തിക വർഷം തന്നെ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. മാർച്ച് 31നകം ഇത് നൽകും. ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ നിക്ഷേപം ഭദ്രമാണെന്നും ഒരു പൊതുമേഖലാ ബാങ്ക് പോലും തകരാൻ അനുവദിക്കില്ലെന്നും ജയ്റ്റ്ലി ഉറപ്പു നൽകി.
ബജറ്റിൽ വകയിരുത്തും
8,139 കോടി രൂപ ബജറ്റിൽ വകയിരുത്തി പണമായി നൽകാനാണ് തീരുമാനം. ബാക്കി തുകയായ 80,000 കോടി രൂപ റീകാപ്പിറ്റലൈസേഷൻ ബോണ്ടുകളായാണ് നൽകുക.
കിട്ടാക്കടം
രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളാണ് ഭീമമായ കിട്ടാക്കടം മൂലം ബുദ്ധിമുട്ടുന്നത്. ഗഡുവും പലിശയും അടയ്ക്കാതെ നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിക്കപ്പെടുന്ന വായ്പകളുടെ നിശ്ചിതഭാഗത്തിനു ബാങ്ക് പണം വകയിരുത്തണം. ഈ വകയിരുത്തലിനു വേണ്ടത്ര മൂലധനം ഉണ്ടാക്കാനാണ് കേന്ദ്രം പണം നൽകുന്നത്.
മുൻ പ്രഖ്യാപനം
2.11 ലക്ഷം കോടി രൂപയുടെ മൂലധനം നൽകുമെന്ന് സർക്കാർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിലെ ആ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നൽകുന്ന തുക ഇന്നലെ അറിയിച്ചത്.
വിവിധ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടങ്ങൾ
- എസ്ബിഐ - 1.86 ലക്ഷം കോടി
- പഞ്ചാബ് നാഷണൽ ബാങ്ക് - 57,630 കോടി
- ബാങ്ക് ഓഫ് ഇന്ത്യ - 49,307 കോടി
- ബാങ്ക് ഓഫ് ബറോഡ - 46,307 കോടി
- കാനറ ബാങ്ക് - 39,164 കോടി
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 38,286 കോടി
- ഐസിഐസിഐ ബാങ്ക് - 44,237 കോടി
- ആക്സിസ് ബാങ്ക് - 22,136 കോടി
- എച്ച്ഡിഎഫ്സി ബാങ്ക് - 7,644 കോടി
- ഐഡിബിഐ ബാങ്ക് - 10,610
- എസ്ബിഐ - 8,800
- ബാങ്ക് ഓഫ് ഇന്ത്യ - 9,232
- യൂക്കോ ബാങ്ക് - 6,507
- പിഎൻബി - 5,473
- ബാങ്ക് ഓഫ് ബറോഡ - 9,232
- സെൻട്രൽ ബാങ്ക് - 5,158
- കാനറ ബാങ്ക് - 4,865
- ഇന്ത്യൻ ഓവർസീസ് - 4,694
- യൂണിയൻ ബാങ്ക് - 4,529
- ഓറിയന്റൽ ബാങ്ക് - 3,571
- ദേന ബാങ്ക് - 3,045
- ബാങ്ക് ഓഫ് മഹാരാഷ്ട്ര - 3,173
- യുണൈറ്റഡ് ബാങ്ക് - 2,634
- കോർപറേഷൻ ബാങ്ക് - 2,187
- സിൻഡിക്കറ്റ് ബാങ്ക് - 2,839
- ആന്ധ്ര ബാങ്ക് - 1,890
- അലഹാബാദ് ബാങ്ക് - 1,500
- പഞ്ചാബ് ആൻഡ് സിന്ധ് - 758
- വിജയാ ബാങ്ക് - 1277
സ്വകാര്യമേഖല ബാങ്കുകളുടെ കിട്ടാക്കടങ്ങൾ
വിവിധ ബാങ്കുകൾക്ക് നൽകുന്ന തുക (കോടി രൂപയിൽ)
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
