10 കോടി കുടുബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 കോടി കുടുംബങ്ങൾക്ക് ഓരോ വർഷവും അഞ്ച് ലക്ഷം രൂപ വരെ നൽകുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ പ്രധാന ആകർഷണം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ...

 

50 കോടി ഉപഭോക്താക്കൾ

50 കോടി ഉപഭോക്താക്കൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ പരിപാടിയാണിതെന്ന് ബജറ്റ് അവതരണത്തിനിടെ അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. 50 കോടിയോളം ആളുകളായിരിക്കും ഈ പദ്ധതിയുടെ ഉപഭോക്താക്കൾ.

ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

ഗ്രാമ പ്രദേശങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ ജയ്റ്റിലി പ്രഖ്യാപിച്ചു. 1.5 ലക്ഷം സെന്ററുകൾ ആരംഭിക്കാനാണ് പദ്ധതി. സൗജന്യ അവശ്യ മരുന്നുകളും ഡയഗ്നോസ്റ്റിക് സേവനങ്ങളും ഇവിടെ നൽകും. 1200 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

24 മെഡിക്കല്‍ കോളേജുകൾ

24 മെഡിക്കല്‍ കോളേജുകൾ

പുതിയതായി 24 മെഡിക്കല്‍ കോളേജുകളും സ്ഥാപിക്കും. മൂന്നു പാര്‍ലമെന്റ് മണ്ഡലത്തിന് ഒരു മെഡിക്കല്‍ കോളജ് എന്ന നിലയില്‍ പദ്ധതി വികസിപ്പിക്കും.

ബജറ്റിലെ മികച്ച പ്രഖ്യാപനം

ബജറ്റിലെ മികച്ച പ്രഖ്യാപനം

ആരോഗ്യ മേഖലയിലെ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണമാണ്. പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഈ ഇൻഷുറൻസ് പ്രഖ്യാപനത്തിന് പിന്നിൽ വോട്ട് ബാങ്ക് ലക്ഷ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Budget 2018: Jaitley announces ‘world’s largest healthcare programme’

Finance Minister Arun Jaitley on Thursday announced two new initiatives under the Ayushman Bharat Program in the Union Budget 2018.
Story first published: Thursday, February 1, 2018, 13:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X