യൂണിയൻ ബജറ്റ് 2018: അരുൺ ജയ്റ്റ്ലിയുടെ പ്രധാന പ്രഖ്യാപനങ്ങൾ ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാർലമെന്റിൽ 2018-19 വർഷത്തെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ആരംഭിച്ചു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം, പ്രായമായവർക്കും, പാവപ്പെട്ടവർക്കും അനുകൂലമായ ബജറ്റാണ ഇത്തവണത്തേതെന്ന് ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ പറഞ്ഞു. ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ ഇതാ...

 

ഓഹരി വിപണിയ്ക്ക് തിരിച്ചടി

ഓഹരി വിപണിയ്ക്ക് തിരിച്ചടി

ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപിക്കുന്നവർക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചാൽ ലോങ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് ഇനത്തിൽ 10 ശതമാനം ഈടാക്കും. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കും 10% നികുതി നൽകണം.

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക്

12:36 pm: മുതിർന്ന പൗരന്മാരുടെ നികുതി ആനുകൂല്യങ്ങൾ 30,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചു.

കോർപറേറ്റ് നികുതി കുറച്ചു

കോർപറേറ്റ് നികുതി കുറച്ചു

12:34 pm: ശമ്പളക്കാരുടെ അടിസ്ഥാന കിഴിവ് 40,000 രൂപയാക്കി.

12:25 pm: 2016-17 ൽ മാത്രം 250 കോടി രൂപ വിറ്റുവരവുളള കമ്പനികൾക്ക് കോർപറേറ്റ് നികുതി 25 ശതമാനമായി കുറച്ചു.

രാഷ്ട്രപതിയുടെ ശമ്പളം കൂട്ടി

രാഷ്ട്രപതിയുടെ ശമ്പളം കൂട്ടി

12:17 pm: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെ ശമ്പളം വർദ്ധിപ്പിച്ചു. രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയായും ഉപരാഷ്ട്രപതിയുടേത് 4 ലക്ഷമായും ഗവർണറുടേത് 3.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കും.

12.12 pm: സർക്കാർ ഉടമസ്ഥതയിലുള്ള 3 ദേശസാൽക്കൃത ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കും.

റെയിൽവേ

റെയിൽവേ

12:06 pm: മുംബൈ ട്രാൻസ്പോർട്ട് സിസ്റ്റം വിപുലീകരിക്കും. 160 കിലോമീറ്റർ ദൈർഘ്യമുള്ള സബർബൻ ശൃംഖല ബംഗലൂരുവിനായി ആസൂത്രണം ചെയ്തു.

12.05 pm: 1.49 ലക്ഷം കോടി റെയിൽവേ വികസനത്തിന് വകയിരുത്തി. 600 റെയിൽവേ സ്റ്റേഷനുകൾ പുന: സ്ഥാപിക്കും.

12.00 am : 9000 കിലോമീറ്റർ എൻഎച്ച് ഉടൻ പൂർത്തിയാക്കും.

ഇപിഎഫ്

ഇപിഎഫ്

11.54 am: എല്ലാ മേഖലകളിലും പുതിയതായി ചേരുന്ന തൊഴിലാളികൾക്ക് 12 ശതമാനം ഇപിഎഫ് സർക്കാർ സംഭാവന ചെയ്യും

11:46 am: പലിശ സബ്സിഡി ഉൾപ്പെടെ എംസ്എംഇ മേഖലയ്ക്ക് 3,794 കോടി രൂപ.

11:43 am: ലൈഫ് ഇൻഷുറൻസ്: നിലവിലെ സ്കീമുകൾ നീട്ടി.

ആരോഗ്യ മേഖല

ആരോഗ്യ മേഖല

11.40 am: 10 കോടി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ നൽകുന്ന ആരോഗ്യ സംരക്ഷണ പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ പരിപാടിയാണിതെന്ന് അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ മേഖല

11:38 am: ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പരിരക്ഷ കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾ. വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാക്ക്ബോർഡിൽ നിന്നും ഡിജിറ്റൽ ബോർഡിലേയ്ക്ക് മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ പരിഷ്കാരങ്ങൾ നടപ്പിലാക്കും.

11:36 am: സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ 2 കോടി ടോയ്ലറ്റുകൾ കൂടി നിർമ്മിക്കും.

വൈദ്യുതി കണക്ഷൻ

വൈദ്യുതി കണക്ഷൻ

11:34 am: ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് വായു മലിനീകരണ പ്രശ്നത്തിൽ ഇടപെടാൻ പ്രത്യേക പദ്ധതി നടപ്പാക്കും.

11:33 am: വൈദ്യുതി കണക്ഷനില്ലാത്ത ഗ്രാമീണ കുടുംബങ്ങളിലേക്ക് വൈദ്യുതി എത്തിക്കാൻ പദ്ധതി.

മത്സ്യബന്ധന-ജലവിഭവ വികസന

മത്സ്യബന്ധന-ജലവിഭവ വികസന

11:29 am: ഉജജ്വല സ്കീമിനു കീഴിൽ 80 ദശലക്ഷം സൌജന്യ എൽ.പി.ജി. കണക്ഷനുകൾ നൽകും.

11:27 am: മത്സ്യബന്ധന-ജലവിഭവ വികസന ഫണ്ടിൽ 10,000 കോടി വകയിരുത്തി.

ഭക്ഷ്യ മേഖല

ഭക്ഷ്യ മേഖല

11.24 am: ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കും. വിളകൾ നേരിട്ട് കർഷകർക്ക് വിറ്റഴിക്കാൻ 22,000 ഗ്രാമീണ അഗ്രി സെന്ററുകൾ ആരംഭിക്കും

ഓപ്പറേഷൻ

ഓപ്പറേഷൻ "ഗ്രീൻ"

11:22 am: ഓപ്പറേഷൻ "ഗ്രീൻ" ആരംഭിച്ചു. പ്രവർത്തി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിന് കിസാൻ ക്രെഡിറ്റ് കാർഡുകൾ സമാരംഭിക്കും.

യൂണിയൻ ബജറ്റ് ലൈവ്

യൂണിയൻ ബജറ്റ് ലൈവ്

11.06: 2018-19 സാമ്പത്തിക വർഷത്തിന്രെ രണ്ടാം പാദത്തിൽ സാമ്പത്തിക വളർച്ച 7.4 ശതമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 8 ശതമാനം വളർച്ച നേടാനുള്ള പാതയിലാണ് രാജ്യം.

11.04: അരുൺ ജയ്റ്റ്ലി സംസാരിക്കാൻ പാർലമെന്റിൽ സംസാരിക്കാൻ തുടങ്ങി.

malayalam.goodreturns.in

English summary

Union Budget 2018: Live Updates

Here are live updates from the Union Budget 2018, to be presented by Finance Minister Arun Jaitley. This would be the last full-fledged Budget of the present government and would be eagerly watched.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X