സ്വർണത്തിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...
ആവശ്യമായ രേഖകൾ
രണ്ട് ലക്ഷത്തിനു മുകളിൽ വില മതിക്കുന്ന സ്വർണക്കട്ടികൾ, സ്വർണ നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കൈയിൽ കരുതേണ്ടത് പാൻ കാർഡ് ആണ്. രണ്ട് ലക്ഷം രൂപയിൽ കുറവാണ് നിങ്ങൾ വാങ്ങുന്ന സ്വർണത്തിനെങ്കിൽ പാൻ കാർഡിന്റെ ആവശ്യമില്ല. ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഗോൾഡ് ഇടിഎഫ്
നിങ്ങൾ ഗോൾഡ് ഇടിഎഫിലാണ് നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. സ്വർണം വാങ്ങി സൂക്ഷിക്കുന്നതിലും എന്തുകൊണ്ടും നല്ലത് ഗോൾഡ് ഇടിഎഫുകൾ തന്നെയാണ്. ഗോള്‍ഡ് സേവിംഗ്‌സ് അക്കൗണ്ടും ഗോള്‍ഡ് ഇടിഎഫും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്
സ്വർണ നാണയം വാങ്ങാം
സ്വർണം സ്വർണമായി തന്നെ വാങ്ങി സൂക്ഷിക്കാനാണ് താത്പര്യമെങ്കിൽ നേരിട്ട് പാൻകാർഡുമായി ജൂവലറികളിലെത്തി വാങ്ങാവുന്നതാണ്. നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നല്ലത് സ്വർണ നാണയം വാങ്ങുന്നതാണ്. കാരണം പിന്നീട് വിൽക്കുമ്പോൾ സ്വർണ നാണയങ്ങളാണ് ലാഭം. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേഗം
ഇടിഎഫ് നിക്ഷേപത്തിന്റെ ഗുണങ്ങൾ
സ്വർണ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുടെ മികച്ച ഓപ്ഷൻ ഗോൾഡ് ഇടിഎഫ് ആണ്. കാരണം സൂക്ഷിക്കുന്നതിന്റെ റിസ്കോ മോഷണത്തെയോ ഭയപ്പെടേണ്ടതില്ല. മാത്രമല്ല എളുപ്പത്തിൽ വിൽക്കാനും കഴിയും. കൂടാതെ സ്വർണ വില കൂടുന്നതിനനുസരിച്ച് ഇടിഎഫ് മൂല്യവും കൂടും. ആഭരണങ്ങളാണ് വിൽക്കുന്നതെങ്കിൽ ലാഭത്തിന്റെ ഒരു പങ്ക് ജൂവലറി ഉടമയക്കുള്ളതാണ്. എന്നാൽ ഇടിഎഫിൽ അങ്ങനെയല്ല. സ്വര്‍ണാഭരണങ്ങള്‍ ഇനി വേണ്ട ഇടിഎഫുകള്‍ വാങ്ങാം
ഇടിഎഫ് നിക്ഷേപം നടത്തുന്നതെങ്ങനെ?
ട്രേഡിങ്ങ് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഗോൾഡ് ഇടിഎഫ് വാങ്ങാൻ ബ്രോക്കറോട് ആവശ്യപ്പെടാവുന്നതാണ്. ഗോൾഡ്മാൻ സാച്ച്സ് ഗോൾഡ് ഇടിഎഫ്, കൊട്ടക് ഗോൾഡ് ഇടിഎഫ്, എസ്ബിഐ ഗോൾഡ് ഇടിഎഫ് എന്നിങ്ങനെ നിരവധി ഗോൾഡ് ഇടിഎഫുകൾ നിലവിലുണ്ട്. ഗോള്‍ഡ് ETF, നിക്ഷപത്തിനു മുന്‍പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?
കേന്ദ്രസർക്കാറിന്റെ പദ്ധതിയാണിത്. അഞ്ചു വർഷം മുതൽ എട്ടു വർഷം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. ഇതിൽ നിങ്ങൾ സ്വർണത്തിലാണ് നിക്ഷേപിക്കേണ്ടത്. പരമാവധി ഒരാൾക്ക് നിക്ഷേപിക്കാൻ പറ്റുന്നത് 500 ഗ്രാം സ്വർണമാണ്. 20000 രൂപ വരെയുള്ള നിക്ഷേപം പണമായി സ്വീകരിക്കും. അതിനുമുകളിലുള്ളത് ചെക്, ഡ്രാഫ്റ്റ് രൂപത്തിൽ അടയ്ക്കണം. എട്ടുവർഷത്തോളം നീളുന്നുവെന്നതാണ് ഒരു ന്യൂനത. അതേ സമയം അഞ്ചു വർഷം കഴിഞ്ഞാൽ ഭാഗികമായ പിൻവലിക്കൽ അനുവദിക്കും. പലിശയും കിട്ടും സ്വർണത്തിന് പിൻവലിക്കുമ്പോൾ ഉള്ള സമയത്തെ മാർക്കറ്റ് വിലയും ലഭിക്കും. സ്വര്‍ണം വേണ്ട സ്വര്‍ണബോണ്ടുകള്‍ വാങ്ങാന്‍ എന്തെളുപ്പം
എന്താണ് 22 കാരറ്റും 24 കാരറ്റും?
100 ശതമാനം ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. എന്നാൽ ശരിയ്ക്ക് ഇത് 99.99 ശതമാനമാണ്. തീർത്തും ശുദ്ധമായ സ്വർണം ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. ഉറപ്പിനുവേണ്ടി മറ്റേതെങ്കിലും ലോഹത്തെ ഇതിനോടൊപ്പം ചേർക്കേണ്ടതുണ്ട്. അതുകൊണ്ട് ജ്വല്ലറികൾ പലപ്പോഴും 91.6 പരിശുദ്ധിയുള്ള 22കാരറ്റ് സ്വർണമാണ് ഉപയോഗിക്കുക. നിറം മങ്ങാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഗോള്‍ഡ് ബോണ്ട്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ 22 കാരറ്റാണെന്ന് ഉറപ്പാക്കണം.
- നാണയങ്ങളും ബാറുകളുമാണ് വാങ്ങുന്നതെങ്കിൽ അത് 24 കാരറ്റ് തന്നെയായിരിക്കണം.
- സ്വർണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടോയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിലുള്ള സർട്ടിഫിക്കേഷനാണ് ഹാൾമാർക്ക്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
