ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങിയാൽ ഇനി സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് (എഫ്ഐയു) റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും. കള്ളപ്പണ നിരോധനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം.

 

പരിധി ബാധകം

പരിധി ബാധകം

ആറ് ലക്ഷം രൂപ എന്ന ഈ പരിധി പ്രധാനമായും ജ്വല്ലറികൾക്കും ആഡംബര വസ്തുക്കൾക്കുമാണ് ബാധകം. കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താൻ ഈ നടപടി സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ

പല വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമമുണ്ടത്രേ. എന്നാൽ 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുന്നത്. ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം പ്രാബല്യത്തിലായാൽ അനധികൃത പണമിടപാടുകൾ സംബന്ധിച്ച വിവരം ആദായ നികുതി വകുപ്പിന് എളുപ്പത്തിൽ ലഭിക്കും.

രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ

രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ

നിലവിൽ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. മുമ്പ് 50,000 രൂപയ്ക്ക് മുകളിൽ സ്വ‍ർണം വാങ്ങുമ്പോൾ പാൻ നമ്പ‍ർ നൽകണമായിരുന്നു. എന്നാൽ ഇത് പിന്നീട്. ഒഴിവാക്കി രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വ‍ർണം വാങ്ങുന്നതിന് പാൻ കാർഡ് വേണ്ട.

malayalam.goodreturns.in

English summary

Govt to scan purchases above Rs 6 lakh, mainly luxury goods and jewellery

Retailers will soon have to report purchases above Rs 6 lakh to the Financial Intelligence Unit (FIU), said a government official working on the proposal targeted at preventing money laundering.
Story first published: Thursday, January 18, 2018, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X