സിറ്റി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇനി ബിറ്റ്‍കോയിൻ വാങ്ങാനാകില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്ന വാ‍ർത്ത സിറ്റി ബാങ്കിന്റെ വെളിപ്പെടുത്തലാണ്. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാൻ അനുവദിക്കില്ലെന്നാണ് ബാങ്ക് ഇ-മെയിൽ സന്ദേശത്തിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

 

ക്രിപ്റ്റോകറൻസി ഇടപാടുകൾ ബാങ്കുകൾ വഴി നടക്കുന്നത് സംബന്ധിച്ച് ജനുവരിയിൽ ആർബിഐ ബാങ്കുകൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനെ തുട‍ർന്ന് ബിറ്റ്‌കോയിന്‍ എക്‌സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്പെൻഡ് ചെയ്തിരുന്നു.

സിറ്റി ബാങ്ക് കാർഡ് ഉപയോഗിച്ച് ഇനി ബിറ്റ്‍കോയിൻവാങ്ങാനാകില്ല

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരം അക്കൌണ്ടുകൾ മരവിപ്പിച്ചത്. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ട് ഇടപാടുകള്‍ ബാങ്കുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ആര്‍ബിഐയും ധനകാര്യമന്ത്രാലയവും പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Citi Bank bans credit, debit card transactions for purchasing bitcoins

While the cloud of uncertainty continues to hover over the legal status cryptocurrencies, seems like financial institutions have already started to take precautions. Citi Bank, in an email to its customers, has said that credit and debit cards cannot be used to purchase cryptocurrencies.
Story first published: Tuesday, February 13, 2018, 16:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X