ബാങ്കുകൾ കോർ ബാങ്കിംഗ് ശക്തമാക്കണം: ആർബിഐ

രാജ്യത്തെ ബാങ്കുകൾ ഏപ്രിലോടെ കോർ ബാങ്കിംഗ് സംവിധാനം ശക്തമാക്കണമെന്ന് ആർബിഐ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബാങ്കുകൾ ഏപ്രിലോടെ കോർ ബാങ്കിംഗ് സംവിധാനം ശക്തമാക്കണമെന്ന് ആർബിഐ. ഇതിനായി സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ (സ്വിഫ്റ്റ്) സംവിധാനവുമായി കോർ ബാങ്കിംഗിനെ ബന്ധിപ്പിക്കണമെന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

 

പഞ്ചാബ് നാഷണല്‍ ബാങ്കിൽ 11400 കോടിയുടെ തട്ടിപ്പു നടന്നതിന് പിന്നാലെയാണ് ആർബിഐയുടെ നിർദ്ദേശം. ഇത്തരം തട്ടിപ്പുകൾ രാജ്യത്തെ ബാങ്കുകളിൽ നടത്തുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ആർബിഐയുടെ ഇടപെടൽ.

 
ബാങ്കുകൾ കോർ ബാങ്കിംഗ് ശക്തമാക്കണം: ആർബിഐ

പഞ്ചാബ് നാഷണല്‍ ബാങ്കിന് 389.95 കോടിയുടെ മറ്റൊരു ബാങ്ക് തട്ടിപ്പും പുറത്തു വന്നിട്ടുണ്ട്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ ആണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറി 389.95 കോടിയുടെ തട്ടിപ്പാണ് ഓറിയന്റൽ ബാങ്കിൽ നടത്തിയിരിക്കുന്നത്.

ആർബിഐയുടെ നിർദ്ദേശം ബാങ്കുകൾക്ക് നൽകി കഴിഞ്ഞുവെന്ന് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻസ് (ഐബിഎ) അറിയിച്ചു.

malayalam.goodreturns.in

English summary

RBI asks banks to integrate SWIFT with core banking solutions by April 30

Banks will have to integrate SWIFT (Society for Worldwide Interbank Financial Telecommunication) with its core banking solutions (CBS) by April 30 as per the latest instructions given by the central bank.
Story first published: Saturday, February 24, 2018, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X