ജിഎസ്ടി വരുമാനം കൂടുന്നില്ല; കേന്ദ്രം കടുത്ത തീരുമാനത്തിലേയ്ക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നടപ്പാക്കിയിട്ട് ഏഴ് മാസം പിന്നിട്ടെങ്കിലും വരുമാനത്തിൽ കാര്യമായ മാറ്റമില്ല. ഇതിനെ തുടർന്ന് നികുതി വെട്ടിപ്പും മറ്റും കണ്ടെത്തുന്നതിന് കടുത്ത ശ്രമങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത പദ്ധതി.

 

നികുതി വെട്ടിപ്പുകൾ കുറയ്ക്കുന്നതിനായി ഈ വർഷം മാർച്ചോടെ വെട്ടിപ്പുകാരെ കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വകുപ്പ് ഫയലുകൾ പരിശോധിച്ചു തുടങ്ങി.

ജിഎസ്ടി വരുമാനം കൂടുന്നില്ല;കേന്ദ്രംകടുത്ത തീരുമാനത്തിലേക്ക്

തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കാനും സംശയങ്ങൾ പരിഹരിക്കാനും നികുതി ദായകർക്ക് ധാരാളം സമയം അനുവദിച്ചിരുന്നെന്നും എന്നിട്ടും തെറ്റുകൾ വരുത്തുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്ന വ്യാപാരികളെ ഉടൻ കണ്ടെത്താനാണ് പദ്ധതിയെന്നും ചില ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാനാന്തര ചരക്കു കൈമാറ്റത്തിനുള്ള ഇ-വേ ബിൽ ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാ‍ർ കരുതിയത്. ജിഎസ്ടി വരുമാനം 20 മുതൽ 25 ശതമാനം വരെ ഉയർന്നേക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ അതും വരുമാനത്തിന് ഗുണകരമായില്ല.

malayalam.goodreturns.in

English summary

GST revenues: Growing uncertainty

Seven months after the implementation of the goods and services tax (GST), the income tax department is seriously mulling over a plan to adopt new measures such as invoice matching and e-way bill to identify deliberate tax evasion.
Story first published: Tuesday, February 27, 2018, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X