പരീക്ഷ എഴുതാതെ പിഎസ്‍സിയെ പറ്റിക്കുന്നവർക്ക് പിഴ

അപേക്ഷിച്ച ശേഷം പരീക്ഷയെടുതാതെ പിഎസ്‍സിയെ പറ്റിക്കുന്നവർക്ക് ഇനി മുതൽ പിഴ നൽകേണ്ടി വരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപേക്ഷിച്ച ശേഷം പരീക്ഷയെടുതാതെ പിഎസ്‍സിയെ പറ്റിക്കുന്നവർക്ക് ഇനി മുതൽ പിഴ നൽകേണ്ടി വരും. ചെയര്‍മാന്‍ എന്‍.കെ സക്കീറാണ് വാ‍‍‍ർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പിഎസ്‍സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പരീക്ഷ എഴുതാതെ പിഎസ്‍സിയെ പറ്റിക്കുന്നവർക്ക് പിഴ

അപേക്ഷിക്കുമ്പോൾ നിശ്ചിത തുക നിക്ഷേപമായി സ്വീകരിച്ച ശേഷം പരീക്ഷ എഴുതുന്നവർക്ക് തുക മടക്കി നൽകുന്ന രീതിയിലാകും തീരുമാനം നടപ്പിലാക്കുക. എഴുതാത്തവരുടെ തുക പിഎസ്‍സിയിലേയ്ക്ക് വക മാറ്റും.

എന്നാൽ തുക എത്രയാണെന്നും എങ്ങനെയാണ് നിക്ഷേപം സ്വീകരിക്കുക എന്നും വ്യക്തമാക്കിയിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. അപേക്ഷിച്ചവർ പരീക്ഷയ്ക്ക് എത്താത്ത സാഹചര്യം കൂടി വന്നതോടെയാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ പിഎസ്‍സി തീരുമാനിച്ചത്. പരീക്ഷയ്ക്ക് 30 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും. നിലവിൽ 20 മുമ്പാണ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക.

malayalam.goodreturns.in

English summary

Soon fine for PSC exam applicants who don't take exam

KPSC Chairman N K Zakeer said at a press conference here on Monday that soon fine will be imposed on PSC candidates who apply for exams but fail to turn up for the exam.
Story first published: Tuesday, February 27, 2018, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X