ജിയോ പ്രഹരത്തിൽ എയർസെൽ കടത്തിൽ മുങ്ങി. ജീവനക്കാരെ പിരിച്ചു വിടുന്നു.
ജിയോ പ്രഹരത്തിൽ എയർസെൽ കടത്തിൽ മുങ്ങി. ജീവനക്കാരെ പിരിച്ചു വിടുന്നു. കടുത്ത സാമ്പത്തിക പിരമുറുക്കമാണ് ജീവനക്കാരെ പിരിച്ചു വിടുന്നതിലേയ്ക്ക് കമ്പനിയെ നയിച്ചത്. ജീവനക്കാർക്ക് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചു കഴിഞ്ഞു.
15,500 കോടി കടം
15,500 കോടി കടമുള്ള കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് എയർസെൽ ആവശ്യപ്പെട്ടിരിക്കുന്നത്. കട ബാധ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എയർസെൽ വൻ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ
പാപ്പർ സ്യൂട്ട്
കടമുള്ള കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എയർസെൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. കടം വാങ്ങിയ ബാങ്കുകളുമായി ധാരണയിലെത്താൻ ശ്രമം നടന്നെങ്കിലും അതും വിഫലമായി. മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ലയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ
പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത എയർസെൽ കമ്പനികൾ
- എയര്‍സെല്‍ ലിമിറ്റഡ്
- എയര്‍സെല്‍ സെല്ലുലാര്‍ ലിമിറ്റഡ്
- ഡിഷ്നെറ്റ് വയര്‍ലസ് ലിമിറ്റഡ്
ആറാമത്തെ വലിയ ടെലികോം കമ്പനി
ഇന്ത്യയിലെ ആറാമത്തെ വലിയ ടെലികോം കമ്പനിയായിരുന്നു കോടീശ്വരനായ അനന്തകൃഷ്ണന്‍ നടത്തി പോരുന്ന എയര്‍സെല്‍ ലിമിറ്റഡ്. എന്നാൽ ജിയോയുടെ കടന്നു വരവോടെ കമ്പനി കൂടുതൽ കടത്തിൽ മുങ്ങുകയായിരുന്നു. ഐടിക്കാർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!
ലയനം പാളി
2017ല്‍ എയര്‍സെല്ലിനെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ലയിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ അത് വിജയിച്ചില്ല. അവസാനമായി ടി. അനന്തകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിയായ മാക്സിസ് എയര്‍സെല്‍ ഏറ്റെടുക്കുകയായിരുന്നു. ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??
ഓഹരി വിൽപ്പന പരാജയപ്പെട്ടു
കമ്പനിയുടെ ഓഹരി വില്‍ക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കമ്പനി പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യുന്നത്. സാമ്പത്തിക പിരിമുറുക്കം ശക്തമായതോടെയാണ് പിരിച്ചുവിടലിനെ പറ്റി ആലോചിച്ചതെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ പറയുന്നു. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...
സർവ്വീസ് ചുരുക്കിയിട്ടും രക്ഷയില്ല
ജനുവരിയിൽ എയർസെൽ തങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായ് സര്‍വീസുകള്‍ ആറ് സര്‍ക്കിളുകളിലേക്ക് ചുരുക്കിയിരുന്നു. എന്നാൽ ഇതും കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നാണ് വിവരം. പതിനേഴ് സര്‍ക്കിളുകളിലായി 8.5 കോടി ഉപഭോക്താക്കളാണ് എയര്‍സെല്ലിനുണ്ടായിരുന്നത്. ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
