മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ലയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ലയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ലയെക്കുറിച്ച് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാക്കാകും. എന്നാൽ കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒരു യാത്രയായാല്ലോ. സത്യ നടെല്ല തന്റെ വിജയ പടവുകൾ കയറിയത് എങ്ങനെയെന്ന് അറിയണ്ടേ?

ജനനം ഹൈദരാബാദിൽ

ജനനം ഹൈദരാബാദിൽ

1967 ഓഗസ്റ്റ് 19 ന് ഹൈദരാബാദിലാണ് സത്യ നടെല്ലയുടെ ജനനം. അച്ഛൻ ബിഎൻ യുഗന്ദ‍ർ മുൻ ഐ.എ.എസ് ഓഫീസറാണ്. പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയും, ആസൂത്രണ കമ്മീഷൻ അംഗമായും ഇദ്ദേഹം പ്രവ‍‍ർത്തിച്ചിട്ടുണ്ട്. ഇങ്ങനെയുമുണ്ടോ സിഇഒമാർ; ഇവരുടെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും!!

പഠനം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ

പഠനം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ

ഹൈദരാബാദ് പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്യാ നടെല്ല മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിം​ഗ് പഠിക്കാൻ പോയി. 1988 ൽ ബിരുദ പഠനം പൂ‍ർത്തിയാക്കിയ ശേഷം ഉപരി പഠനത്തിനായി വിദേശത്തേയ്ക്ക് തിരിച്ചു. അവിടെ നിന്ന് കമ്പ്യൂട്ട‍ർ സയൻസിൽ ബിരു​ദാനന്തര ബിരുദം നേടി. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

1992ൽ മൈക്രോസോഫ്റ്റിൽ

1992ൽ മൈക്രോസോഫ്റ്റിൽ

1992 ൽ മൈക്രോസോഫ്റ്റിൽ ജോലി ആരംഭിച്ച നടെല്ല കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കമ്പനിയുടെ ബിങ് ഡിവിഷന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുത്തു. ബിങിന്റെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് സത്യ നടെല്ല. ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?

മൈക്രോസോഫ്ടിന് മുമ്പ്

മൈക്രോസോഫ്ടിന് മുമ്പ്

മൈക്രോസോഫിൽ ചേരുന്നതിന് മുമ്പ് സത്യ നടെല്ല സൺ മൈക്രോസിസ്റ്റംസ് എന്ന കമ്പനിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒറാക്കിൾ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. ഇന്ത്യയിൽ 100 കോടിയ്ക്ക് മുകളിൽ വാ‍ർഷിക ശമ്പളം കിട്ടുന്നത് 5 പേ‍ർക്ക്

സഹപാഠിയെ വിവാഹം ചെയ്തു

സഹപാഠിയെ വിവാഹം ചെയ്തു

മൈക്രോസോഫ്ടിൽ ചേ‍ർന്ന അതേ വർഷം തന്നെ തന്റെ സഹപാഠിയായ അനുപമയെ അദ്ദേഹം വിവാഹം ചെയ്തു. ഇവ‍‍ർക്ക് മൂന്ന് മക്കളാണുള്ളത്. ഒരു മകനും രണ്ടു പെൺമക്കളും. വാഷിങ്ടണിലാണ് ഇവ‍ർ താമസിക്കുന്നത്. ഇൻഫോസിസിന്റെ പുതിയ സിഇഒയുടെ ശമ്പളം കേട്ടാൽ ഞെട്ടും!!

ക്രിക്കറ്റിനോട് പ്രണയം

ക്രിക്കറ്റിനോട് പ്രണയം

മിക്ക ഇന്ത്യക്കാരെയും പോലെ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് സത്യ നടെല്ലയും. സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ക്രിക്കറ്റാണ് ടീം വർക്കിനെപ്പറ്റിയും ലീ‍ഡർഷിപ്പിനെപ്പറ്റിയും തനിക്ക് പഠിപ്പിച്ചു തന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

കവിതകളോട് പ്രിയം

കവിതകളോട് പ്രിയം

ക്രിക്കറ്റ് കഴിഞ്ഞാൽ ഇദ്ദേഹത്തിന് താത്പര്യമുള്ള മേഖല കവിതയാണ്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഹോബിയായി നൽകിയിരിക്കുന്നതും കവിത വായന എന്നാണ്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

ഉയർന്ന ശമ്പളമുള്ള സി.ഇ.ഒ

ഉയർന്ന ശമ്പളമുള്ള സി.ഇ.ഒ

അമേരിക്കയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒമാരിൽ മുൻ നിരക്കാരനാണ് സത്യ നടെല്ല. 200ഓളം പേരുടെ ലിസ്റ്റിൽ നാലാം സ്ഥാനക്കാരനാണ് ഇദ്ദേഹം. 918,917 ഡോളർ അടിസ്ഥാന ശമ്പളവും, 3,600,000 ഡോളർ ബോണസും 12,729 ഡോളറിന്റെ മറ്റ് ആനുകൂല്യങ്ങളുമാണ് സത്യ നടെല്ലയ്ക്കുള്ളത്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

malayalam.goodreturns.in

English summary

Microsoft CEO Satya Nadella: 8 interesting facts

Satya Nadella was born on August 19, 1967 in Hyderabad. His father BN Yugandhar is a former IAS officer who has held positions such as the Prime Minister’s special secretary and was a member of the planning commission as well.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X