ബാങ്ക് തട്ടിപ്പ്: ഐസിഐസിഐ, ആക്സിസ് ബാങ്ക് സിഇഒമാർക്ക് സമൻസ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക്​ തട്ടിപ്പ്​ കേസിൽ ഐസിഐസിഐ ബാങ്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ചന്ദ കൊച്ചാറിനും ആക്​സിസ്​ ബാങ്ക്​ സി.ഇ.ഒ​ ശിഖ ശർമക്കും സമൻസ്. സീരിയസ്​ ഫ്രോഡ്​ ഇൻവെസ്​റ്റിഗേഷൻ ഒാഫീസി​ൽ നിന്നാണ് (എസ്​.എഫ്​.ഐ.ഒ) സമൻസ് ലഭിച്ചിരിക്കുന്നത്.

 

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

എസ്​.എഫ്​.ഐ.ഒയുടെ മുംബൈ ഒാഫീസിൽ ഹാജരാകണമെന്നാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്. നീരവ് മോദിയുടെ വ്യവസായ പങ്കാളി മെഹുൽ സി. ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിനു വായ്പ ലഭ്യമാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇരുവരിൽ നിന്നും അറിയേണ്ടത്.

നേതൃത്വം നൽകിയത് ഐസിഐസിഐ ബാങ്ക്

നേതൃത്വം നൽകിയത് ഐസിഐസിഐ ബാങ്ക്

31 ബാങ്കുകളുടെ കൺസോർഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിനു പണം നൽകിയത്. ഇതിനു നേതൃത്വം നൽകുന്നത് ഐസിഐസിഐ ബാങ്കാണ്. ഇരു സിഇഒമാരുടെയും ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് വിവരം.

കുറ്റാരോപിതരല്ല

കുറ്റാരോപിതരല്ല

കേസിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്നും ഇരുവരും കുറ്റാരോപിതരല്ലെന്നും അധികൃതർ അറിയിച്ചു. ചോക്സിയുടെ കമ്പനിക്കു 4000 കോടി രൂപയുടെയെങ്കിലും ബാങ്ക് വായ്പകളുണ്ടെന്നാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്കിനു 450 കോടി, അലഹബാദ് ബാങ്കിനു 400 കോടി, ഐസിഐസിഐയ്ക്കു 300 കോടി എന്നിങ്ങനെയാണ് നൽകാനുള്ള തുക.

നീരവ് മോദിക്കു പണം നൽകിയിട്ടില്ല

നീരവ് മോദിക്കു പണം നൽകിയിട്ടില്ല

നീരവ് മോദിക്കു പണം നൽകിയിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് നേരത്തേ അറിയിച്ചിരുന്നു അതേസമയം ഗീതാഞ്ജലി ഗീതാഞ്ജലി ഗ്രൂപ്പിനു വായ്പ നൽകിയിട്ടുമുണ്ട്.

malayalam.goodreturns.in

English summary

PNB fraud case: SFIO calls ICICI Bank CEO Chanda Kochhar, Axis' MD Shikha Sharma for questioning

erious Fraud Investigation Office (SFIO) has issued notices to ICICI Bank's CEO Chanda Kochhar and Axis Bank's Managing Director Shikha Sharma in the Punjab National Bank (PNB) scam worth Rs 12,700 crore
Story first published: Tuesday, March 6, 2018, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X