വിരാട് കോഹ്‍ലി ഊബറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നു. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഊബ‍ർ തയാറായില്ല.

 

ഏഷ്യ പസഫിക് റീജണില്‍ ഇതാദ്യമായാണ് ഊബർ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. കഴിഞ്ഞ മാസം ഈജിപ്ത് മാര്‍ക്കറ്റിന് വേണ്ടി ഫുട്‌ബോള്‍ താരം മുഹമ്മദ് സലായെ ബ്രാന്‍ഡ് അംബാസഡറായി ഊബർ നിയമിച്ചിരുന്നു.

വിരാട് കോഹ്‍ലി ഊബറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ബ്രാൻഡായാണ് വിരാട് കോഹ്‍ലി മാറിയിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാനെ വരെ വിരാട് പിന്തള്ളി. ബ്രാൻഡ് മൂല്യത്തിൽ ഒന്നാം സ്ഥാനക്കാരനാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി.

കഴിഞ്ഞ വർഷത്തേയ്ക്കാൾ 56 ശതമാനമാണ് വിരാടിന്റെ ബ്രാൻഡ് മൂല്യം ഉയർന്നിരിക്കുന്നത്. 144 മില്യൺ ഡോളറാണ് നിലവിലെ ബ്രാൻഡ് വാല്യു. 2017 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കോഹ്ലി 20 ബ്രാൻഡുകളുടെ ഭാഗമായിട്ടുണ്ട്.

malayalam.goodreturns.in

English summary

Virat Kohli Becomes Uber Brand Ambassador

India cricket captain Virat Kohli became the brand ambassador of cab operator Uber here on Friday.
Story first published: Saturday, March 10, 2018, 14:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X