പ്രവാസികൾക്ക് തിരിച്ചടി; സൗദിയില്‍ മാര്‍ച്ച് 18 മുതല്‍ പുതിയ നിയമം

Posted By:
Subscribe to GoodReturns Malayalam

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ മാര്‍ച്ച് 18 മുതല്‍ പുതിയ നിയമം വരുന്നു. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി റെന്റ് എ കാര്‍ മേഖലയും സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കുന്നു. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മുന്നറിയിപ്പ് നൽകി

ഇക്കാര്യം സംബന്ധിച്ച് റെന്റ് എ കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നേരത്തേ തന്നെ അറിയിപ്പു നല്‍കിയിരുന്നു. തൊഴില്‍ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെന്റ് എ കാര്‍ മേഖലയിലും പരിഷ്കാരം നടപ്പിലാക്കുന്നത്.

ജോലി നഷട്ടപ്പെടുന്ന വിഭാഗം

റെന്റ് എ കാര്‍ മേഖലയിലെ ജോലി നഷട്ടപ്പെടുന്ന വിഭാഗം താഴെ പറയുന്നവയാണ്.

  • അക്കൗണ്ടിങ്
  • സൂപ്പർവൈസിംഗ്
  • സെയില്‍സ്
  • റെസീപ്റ്റ് ആന്‍ഡ് ഡെലിവറി

പരിശോധന കർശനമാക്കും

മാർച്ച് 18ന് നിയമം നടപ്പിലാക്കുന്നതോടെ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. സ്ഥാപനത്തിൽ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ തൊഴിലുടമ പിഴ നൽകേണ്ടി വരും. ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.

പൊതുജനങ്ങളുടെ സഹായം

നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്പറും ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Many car rentals close before March 18 Saudization deadline

Many car rental companies have closed business ahead of the March 18 Saudization deadline. Apparently not all offices have complied with the decision of the Ministry of Labor and Social Development while some closed their doors for fear of the hefty fines on businesses that do not abide by Saudization rule.
Story first published: Tuesday, March 13, 2018, 12:59 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns