നീരവ് മോദിയ്ക്ക് പിന്നാലെ 6000 കോടിയുടെ വൻ തട്ടിപ്പ്!!

Posted By:
Subscribe to GoodReturns Malayalam

നീരവ് മോദിയ്ക്ക് പിന്നാലെ 6000 കോടിയുടെ തട്ടിപ്പുമായി ഹിമാചൽപ്രദേശ് ആസ്ഥാനമായുള്ള കമ്പനി. ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡ് എംഡി, മൂന്ന് ഡയറക്ടർമാർ എന്നിവരുടെ പേരിലാണ് ഹിമാചൽ പൊലീസ് കേസെടുത്തത്.

പരാതി ഇങ്ങനെ

വ്യാജരേഖകളുണ്ടാക്കി കമ്പനി നികുതി വെട്ടിപ്പു നടത്തിയതായാണ് അസിസ്റ്റന്റ് എക്സൈസ് ആൻഡ് ടാക്സേഷൻ കമ്മീഷണർ നൽകിയ പരാതി. നികുതി വകുപ്പിന് കമ്പനി 2175.51 കോടി നികുതി നൽകണമെന്നും പരാതിയിലുണ്ട്.

കുടിശ്ശികകൾ

ആദായ നികുതി ഇനത്തിലും കമ്പനി 750 കോടി അടയ്ക്കാനുണ്ടെന്ന് റിപ്പോ‍ർട്ടുകളുണ്ട്. പിഎഫ്, വൈദ്യുതി ബിൽ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ട്.

തട്ടിപ്പ് നടന്നത് എന്ന്?

2019നും 2014നുമിടയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 16 ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ള കമ്പനി 2014ൽ പൂട്ടി.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്

വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും ഇത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

malayalam.goodreturns.in

English summary

Himachal Pradesh-based firm accused of Rs 6,000 cr fraud

A fresh case of financial fraud has come to light involving Rs 6,000 crore by a Himachal Pradesh-based company. The Indian Technomac Company, involved in manufacturing refined noble alloys between 2009 and 2014 before it closed down its operations, has been accused of defrauding tax department and the government.
Story first published: Wednesday, March 14, 2018, 10:29 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns