സ്വിഗി ഉടൻ കേരളത്തിലും എത്തും

Posted By:
Subscribe to GoodReturns Malayalam

ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം കോയമ്പത്തൂരിലും കൊച്ചിയിലും സ്വിഗി ഫുഡ് ഡെലിവറി ആരംഭിക്കും. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് സ്വിഗിയുടെ ഏറ്റവും ശക്തമായ വിപണികൾ.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് നഗരങ്ങളിൽ കൂടി സ്വിഗി പ്രവർത്തനം ആരംഭിച്ചിരുന്നു. അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂർ എന്നിവിടങ്ങളിലാണ് അവസാനമായി സ്വിഗി ഫുഡ് ഡെലിവറി ആരംഭിച്ചത്.

സ്വിഗി ഉടൻ കേരളത്തിലും എത്തും

കോയമ്പത്തൂർ, കൊച്ചി എന്നിവയാണ് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങൾ. അതുകൊണ്ട് തന്നെയാണ് സ്വിഗിയുടെ അടുത്ത കേന്ദ്രമായി കോയമ്പത്തൂരും കൊച്ചിയും തിരഞ്ഞെടുത്തതെന്ന് സ്വിഗി മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീവത്സ് ടി.എസ് പറഞ്ഞു.

സുഹൃത്തുക്കളായ നന്ദൻ റെഡ്ഡിയും ശ്രീഹർഷയും മറ്റൊരു സുഹൃത്തായ രാഹുൽ ജെമിനിയും ചേർന്ന് 2014 ഓഗസ്റ്റിൽ ബെംഗളൂരുവിലാണ് സ്വിഗി പ്രവർത്തനം ആരംഭിച്ചത്. രാജ്യമൊട്ടാകെ 8 നഗരങ്ങളില്‍ സ്വിഗിക്ക് ശാഖകളുണ്ട്. 10 ലക്ഷത്തിനടുത്ത് ഉപഭോക്താക്കള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.

malayalam.goodreturns.in

English summary

Swiggy to enter Coimbatore, Kochi this month

Food ordering and delivery platform Swiggy on Wednesday announced its foray in Coimbatore and Kochi this month as part of efforts to strengthen presence in the south.
Story first published: Wednesday, March 14, 2018, 15:51 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns