ഫ്ലിപ്കാർട്ടിലൂടെ ഇനി വിമാന ടിക്കറ്റും ഹോട്ടൽ റൂമും ബുക്ക് ചെയ്യാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ഇ-കോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഇനി വിമാന ടിക്കറ്റും ഹോട്ടൽ റൂമും വരെ ബുക്ക് ചെയ്യാം. കൂടാതെ ട്രെയിൻ ടിക്കറ്റുകളും ബസ് ടിക്കറ്റുകളും ഉടൻ തന്നെ ഫ്ലിപ്കാർട്ട് ലഭ്യമാക്കും.

രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഓപ്പറേറ്ററായ മെയ്ക്ക് മൈ ട്രിപ്പുമായി ചേർന്നാണ് ഹോട്ടൽ റൂമുകളുടെ ബുക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫ്ലിപ്കാർട്ടിൽ വിമാന ടിക്കറ്റും ഹോട്ടൽ റൂമും ബുക്ക് ചെയ്യാം

 

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫ്ലിപ്കാർട്ട് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളും ലഭിച്ചു തുടങ്ങും. അടുത്ത ആഴ്ചകളിൽ ഹോട്ടൽ, ബസ്, അവധി ദിവസങ്ങൾ പോലുള്ള മറ്റ് സെഗ്മെന്റുകൾ കൂടി ഫ്ലിപ്കാർട്ട് ഹോം പേജിൽ കണ്ടു തുടങ്ങും.

മെയ്ക്ക് മൈ ട്രിപ്പ് കൂടാതെ ഗോ ഇബിബോ, റെഡ് ബസ് തുടങ്ങിയ ഓൺലൈൻ സൈറ്റുകളും ഫ്ലിപ്കാർട്ടുമായി സഹകരിക്കും. ഇത്തരത്തിലുള്ള മാറ്റങ്ങളുടെ ഭാഗമായി ഫ്ലിപ്കാർട്ട് അടുത്തിടെ ജീവനക്കാരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരുന്നു.

malayalam.goodreturns.in

English summary

Now, Buy Air Tickets, Book Hotels On Flipkart

Flipkart Ltd. will now let to buy train, air and bus tickets, and book hotels as the homegrown online retailer continues to add services in a highly competitive Indian market.
Story first published: Thursday, April 5, 2018, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X