ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്താകമാനം ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം 100 മില്യൺ കടന്നുവെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് വ്യക്തമാക്കി. 1997 മുതൽ പ്രസിദ്ധീകരിക്കുന്ന വാർഷിക ഷെയർ ഹോൾഡർ ലെറ്ററിലാണ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കഴിഞ്ഞ വർഷത്തെ ആമസോണിന്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായാണ് 100 മില്യൺ കടന്ന ആമസോൺ പ്രൈം മെമ്പർമാരുടെ എണ്ണത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 2017ൽ ആമസോൺ 5 ബില്യണിലധികം സാധനങ്ങൾ പ്രൈം വരിക്കാരിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലാണ്.

ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു

പ്രൈം വരിക്കാർക്ക് നിരവധി ഓഫറുകളും ആനുകൂല്യങ്ങളുമാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രൈം അംഗങ്ങൾക്ക് പ്രൈം വീഡിയോകൾ, പാട്ടുകൾ, ഇ-ബുക്കുകൾ തുടങ്ങിയവയും വെബ്സൈറ്റിലൂടെ ലഭിക്കും.

കത്തിൽ 2017 കമ്പനിയുടെ മികച്ച വർഷമായാണ് ബെസോസ് ഉയർത്തിക്കാട്ടിയത്. കഴിഞ്ഞ വർഷം ആമസോൺ വഴി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഇലക്ട്രോണിക് ഉപകരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് കമ്പനികൾ വരുമാനത്തെ മാത്രം ശ്രദ്ധിക്കുമ്പോൾ പ്രൈം മെമ്പർഷിപ്പിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആമസോണിന്റെ മികച്ച തന്ത്രങ്ങളിലൊന്നാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

malayalam.goodreturns.in

English summary

Amazon Prime Subscribers - Over 100 Million

Amazon Prime membership has exceeded 100 million paid Prime members worldwide, according to company founder and CEO Jeff Bezos.
Story first published: Thursday, April 19, 2018, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X