ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്ന 10 സെലിബ്രിറ്റികൾ

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റികളുടെ ലിസ്റ്റ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ വർഷവും അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സ് വിവിധ മേഖലകളിൽ ഏറ്റവും സമ്പന്നരായവരുടെ ലിസ്റ്റുകൾ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റികളുടെയും ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അവ‍‍ർ ആരോക്കെയാണെന്ന് നോക്കാം. സെലിബ്രിറ്റികളുടെ ഭൂമി, വീടുകൾ, വാഹനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് ആസ്തി നി‍ർണയിച്ചിരിക്കുന്നത്.

സൽമാൻ ഖാൻ

സൽമാൻ ഖാൻ

ഏറ്റവും സമ്പന്നരായ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ രണ്ടാം തവണയാണ് സൽമാൻ ഖാൻ ഉൾപ്പെടുന്നത്. 30 വർഷത്തിലേറെയായ സിനിമാ ജീവിതത്തിൽ സൽമാൻ ഖാന്റെ 12 ചിത്രങ്ങൾ ഒരു ബില്ല്യണിനു മുകളിൽ വരുമാനം നേടിയിട്ടുണ്ട്. സ്റ്റേജ് ഷോ, ടെലിവിഷൻ ഷോ അവതാരകൻ, ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങിയ മേഖലകളിൽ നിന്നും സൽമാൻ ഖാന് വരുമാനം ലഭിക്കുന്നുണ്ട്.

ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ

ഫോബ്സ് മാ​ഗസിന്റെ ഇന്ത്യയിലെ ഏറ്റവും ധനികരായ സെലിബ്രിറ്റികളുടെ പട്ടികയിൽ രണ്ടാം തവണയാണ് ബോളിവുഡ് കിം​ഗ് ആയ ഷാരൂഖ് ഖാനും ഉൾപ്പെടുന്നത്. 2017 ൽ 170.5 കോടി രൂപയാണ് ഇദ്ദേഹം സമ്പാദിച്ചിരിക്കുന്നത്. എന്നാൽ ഇത് മുൻ വർഷത്തേക്കാൾ 51.25 കോടി കുറവാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോ ഓണറും ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹ ചെയർമാനുമാണ് ഇദ്ദേഹം.

വിരാട് കോഹ്‍ലി

വിരാട് കോഹ്‍ലി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ക്യാപ്റ്റനായ വിരാട് കോഹ്‍ലി ഇത്തവണ 100.72 കോടി രൂപയാണ് നേടിയത്. ക്രിക്കറ്റിനു പുറമേ, ഫുട്ബോൾ, ടെന്നീസ്, റെസ്‍ലിം​ഗ് എന്നിവയുടെ വിവിധ ലീ​ഗുകളിൽ ടീമുകളുടെ കോ ഓണർ കൂടിയാണ് വിരാട്. കൂടാതെ, 20ൽ അധികം ബ്രാൻഡുകളുടെ പരസ്യത്തിലും അഭിനയിക്കുന്നുണ്ട്.

അക്ഷയ് കുമാ‍ർ

അക്ഷയ് കുമാ‍ർ

ഒരു വർഷത്തിൽ ഒന്നിലധികം സിനിമകളുടെ റിലീസുള്ള ഏതാനും അഭിനേതാക്കളിൽ ഒരാളാണ് അക്ഷയ് കുമാ‍ർ. 25 വ‍ർഷത്തിൽ കൂടുതലായി അദ്ദേഹം സിനിമാ മേഖലയിൽ എത്തിയിട്ട്. വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ 2017 ൽ ഇദ്ദേഹത്തിന്റെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

സച്ചിൻ തെൻഡുൽക്കർ

സച്ചിൻ തെൻഡുൽക്കർ

എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റ് അല്ലാതെ തന്നെ വ്യത്യസ്ത നിക്ഷേപങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ടെന്നീസിലും ഫുട്ബോൾ ലീഗിലും അദ്ദേഹത്തിന് പങ്കുണ്ട്. കൂടാതെ പല റെസ്റ്റോറന്റുകളുടെയും സഹ ഉടമ കൂടിയാണ് ഇദ്ദേഹം. 2017 ൽ ഇദ്ദേഹം നേടിയ വരുമാനം മുൻ വർഷത്തേക്കാൾ കൂടുതൽ ആയിരുന്നു.

ആമി‍ർ ഖാൻ

ആമി‍ർ ഖാൻ

ബോളിവുഡ് നടനും സംവിധായകനും നി‍ർമ്മാതാവും ടെലിവിഷൻ അവതാരകനുമായ ആമി‍ർ ഖാനും ഫോബ്സ് പട്ടികയിലുണ്ട്. 2017 ൽ അദ്ദേഹത്തിന്റെ വരുമാനം 68.75 കോടി രൂപയായിരുന്നു.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

സമ്പന്നരായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെടുന്ന ഒരേയൊരു സ്ത്രീ സാന്നിദ്ധ്യമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ഒരു നടിയും, ഗായകനും, നിർമാതാവുമാണ്. 2017 ൽ അവരുടെ വരുമാനം 68 കോടി രൂപയായിരുന്നു. 2016ലേതിനേക്കാൾ കുറവാണിത്.

എം.എസ് ധോണി

എം.എസ് ധോണി

പദ്മശ്രീ (2009), പത്മഭൂഷൺ (2018), രാജീവ് രത്ന ഖേൽ പുരസ്കാരം (2007) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ക്രിക്കറ്റ് താരമാണ് ധോണി. കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞെങ്കിലും ഫോബ്സ് ലിസ്റ്റിൽ ധോണിയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. 2017 ജനുവരിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്.

ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷൻ

ബോളിവുഡ് നടൻ എന്നതിനുപരി സ്റ്റേജ് പെർഫോമറും സ്റ്റേജ് ഷോ അവതാരകനുമാണ് ഹൃത്വിക് റോഷൻ. 2017 ൽ അദ്ദേഹത്തിന്റെ വരുമാനം 63.12 കോടി രൂപയാണ്. അതായത് 2016 വരുമാനത്തേക്കാൾ 27.13 കോടി കുറവാണിത്.

രൺവീർ സിംഗ്

രൺവീർ സിംഗ്

രൺവീർ സിംഗ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളെക്കൂടാതെ 17ഓളം ബ്രാൻഡുകളുടെ പരസ്യത്തിലും ഇദ്ദേഹം അഭിനയിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

10 Highest Earning Celebrities in India

Every year Forbes, the American business magazine releases its lists of richest in various fields. Their wealth is valued based on the estimates of their assets- land, homes, vehicles, artwork, etc.
Story first published: Friday, April 27, 2018, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X