ഇൻഡിഗോ പ്രസിഡൻറ്​ സ്ഥാനത്ത് നിന്ന് ആദിത്യ ഘോഷ്​ രാജി വച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോയുടെ പ്രസിഡൻറ്​ സ്ഥാനത്ത് നിന്ന് ആദിത്യ ഘോഷ്​ രാജി വച്ചു. 2018 ജൂലൈ 31ന്​ മുമ്പ്​ കമ്പനി വിടുമെന്നും ആദിത്യ ഘോഷ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

 

കഴിഞ്ഞ പത്ത് വർഷക്കാലം ഇൻഡിഗോയ്ക്ക് വേണ്ടി പ്രവർത്തിച്ച ഘോഷ് മറ്റൊരു ദൗത്യത്തിലേക്കാണ് കടക്കുന്നത്. കമ്പനിയുടെ പ്രൊമോട്ടർമാരിലൊരാളായ രാഹുൽ ഭാട്ടിയയായിരിക്കും ഇൻഡിഗോയുടെ ഇടക്കാല സിഇഒ. ആദിത്യ ഘോഷ്​ കമ്പനി വിടുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല.

ഇൻഡിഗോ പ്രസിഡൻറ്​ സ്ഥാനത്ത് നിന്ന് ആദിത്യ ഘോഷ്​ രാജി വച്ചു

എന്നാൽ ഇൻഡിഗോയുടെ എയർബസ്​ എ320 നിയോ വിമാനങ്ങൾക്ക് ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​​ സിവിൽ ഏവിയേഷൻ അനുമതി നിഷേധിച്ചത്​ കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിച്ചിരുന്നു. ഇതിനൊപ്പം ജീവനക്കാരുടെ പെരുമാറ്റം പെരുമാറ്റം സംബന്ധിച്ച വിവാദങ്ങളും തിരിച്ചടിയായി.

ആദിത്യ ഘോഷ് ​രാജി വച്ചതോടെ ഒഴിവ്​ വരുന്ന സ്ഥാനത്തേക്ക്​ എക്​സിക്യുട്ടീവ്​ വൈസ്​ പ്രസിഡൻറ്​ ഗ്രിഗറി ടെയ്​ലറിനെ നിയമിക്കാനും കമ്പനിക്ക്​ പദ്ധതിയുണ്ട്​. സ്​പൈസ്​ ജെറ്റ്​, ഗോ എയർ തുടങ്ങിയ കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് ഇൻഡിഗോ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്.

malayalam.goodreturns.in

English summary

IndiGo president resigns

In a sudden development, low cost carrier (LCC) IndiGo announced on Friday that its president Aditya Ghosh has resigned and co-founder Rahul Bhatia will be the interim CEO
Story first published: Saturday, April 28, 2018, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X