മേയ് മാസം മുതൽ 650 ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്കുകൾ കൂടി രാജ്യത്ത് പ്രവർത്തന സജ്ജമാകുമെന്ന് കേന്ദ്ര സഹമന്ത്രി മനോജ് സിൻഹ അറിയിച്ചു.
മേയ് മാസം മുതൽ 650 ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്കുകൾ കൂടി രാജ്യത്ത് പ്രവർത്തന സജ്ജമാകുമെന്ന് കേന്ദ്ര സഹമന്ത്രി മനോജ് സിൻഹ അറിയിച്ചു. പേമെന്റ്സ് ബാങ്കുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികൾ ഒരാഴ്ചകൊണ്ട് പൂർത്തിയാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന്റെ തുടക്കം
കഴിഞ്ഞ വർഷം ജനുവരിയിലാണ് പേമെന്റ്സ് ബാങ്ക് തുടങ്ങാൻ ഇന്ത്യാ പോസ്റ്റിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. ഇതേ തുടർന്ന് റായ്പുരിലും റാഞ്ചിയിലും പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പദ്ധതി വിജയകരമായതിനെത്തുടർന്നാണ് രാജ്യവ്യാപകമായി ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് സർക്കാർ ആരംഭിക്കുന്നത്. അതിവേഗം സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കാനായി പുതിയ സാങ്കേതിവിദ്യയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
പോസ്റ്റ്മാന്മാർക്ക് സ്മാർട്ട്ഫോൺ
കൂടാതെ സേവനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്മാന്മാർക്ക് സ്മാർട്ട്ഫോൺ പോലുള്ള ഉപകരണങ്ങളും നൽകും. നിലവിൽ 15,000ഓളം ഫോണുകൾ വിതരണം ചെയ്ത് കഴിഞ്ഞു. ഉടൻ 40,000ഓളം ഉപകരണങ്ങൾ കൂടി തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്നാണ് തപാൽ വകുപ്പിൽ നിന്നുള്ള വിവരം. തപാൽ വകുപ്പിന്റെ ഈ പേയ്മെന്റ് ബാങ്ക് സേവനം വൈകാതെ 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ വഴിയും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
