പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

ബാങ്ക് അക്കൗണ്ടുകൾ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്താത്തതിനെ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാൻ വിരമിച്ച ജീവനക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനു ആധാര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയത്.

പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല

ആധാര്‍ എന്നത് ബാങ്കുകളില്‍ പോകാതെ ടെക്നോളജി ഉപയോഗിച്ച് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുളള സംവിധാനമാണെന്ന് അടുത്തിടെ ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. 12 അക്ക നമ്പരുള്ള ആധാര്‍ യുഐഡിഎഐ (യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആണ് നൽകുന്നത്.

തിരിച്ചറിയൽ രേഖയായിട്ടാണ് പ്രധാനമായും ആധാർ ഉപയോഗിക്കുന്നത്. രാജ്യത്ത് ആകെ 48.1ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 61.17 ലക്ഷം പെന്‍ഷന്‍കാരുമാണുള്ളത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.

malayalam.goodreturns.in

English summary

Aadhaar not mandatory for getting pension: Government

Aadhaar card is not mandatory for central government employees to get their pension, Minister of State for Personnel Jitendra Singh has said.
Story first published: Thursday, May 17, 2018, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X