ചന്ദ കൊച്ചാറിനോട് അവധിയിൽ പ്രവേശിക്കാൻ ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാറിനോട് വായ്പ തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ അവധിയിൽ പ്രവേശിക്കാൻ ബാങ്ക് ആവശ്യപ്പെട്ടതായി സൂചന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാറിനോട് വായ്പ തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ അവധിയിൽ പ്രവേശിക്കാൻ ബാങ്ക് ആവശ്യപ്പെട്ടതായി സൂചന. ഇക്കാര്യത്തിൽ ബോർഡ് മെമ്പർമാരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് ചെയർമാൻ എം.കെ ശർമ്മ ഇ മെയിൽ സന്ദേശം അയച്ചതായാണ് റിപ്പോ‍ർട്ടുകൾ.

 

ചന്ദ കൊച്ചാർ ജൂൺ ഒന്ന് മുതൽ വാർഷിക അവധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനുള്ള നിർദേശം ചെയർമാൻ ബോർഡിന് മുൻപാകെ വച്ചിരിക്കുന്നത്. ജൂൺ 27ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇത് പരിഗണക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 
ചന്ദ കൊച്ചാറിനോട് അവധിയിൽ പ്രവേശിക്കാൻ ഐസിഐസിഐ ബാങ്ക്

എന്നാൽ ഇവർ ദീർഘകാല അവധിയിൽ പ്രവേശിക്കണമെന്ന കാര്യത്തിൽ ബോർഡ് രണ്ടു തട്ടിലാണ്. ഇപ്പോൾ അവധിയിൽ പ്രവേശിക്കുന്നത് ബാങ്കിന്റെ സൽപ്പേരിനെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ബോർഡ് അംഗങ്ങൾ പറയുന്നത്. തട്ടിപ്പ് കേസിൽ ബാങ്കിന്റെ അന്വേഷണത്തിന് പുറമെ സി ബി ഐ, ആദായ നികുതി വകുപ്പ്, സെബി എന്നിവയുടെ അന്വേഷണവും നടക്കുന്നുണ്ട്.

ഇത്തരത്തിൽ വായ്പാതട്ടിപ്പ് കേസുകൾ ഉയർന്നപ്പോൾ മുമ്പ് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടർ ശിഖ ശർമ്മയും അവധിയിൽ പ്രവേശിച്ചിരുന്നു.

malayalam.goodreturns.in

English summary

ICICI Bank may send MD & CEO Chanda Kochhar on indefinite leave

Weeks after constituting an independent probe, ICICI Bank Chairman MK Sharma has now sought board members' views on whether MD & CEO Chanda Kochhar should be asked to go on indefinite leave until the enquiry is over.
Story first published: Monday, June 18, 2018, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X