ചന്ദ കൊച്ചാറിന് പകരം ഇനി സന്ദീപ് ബക്ഷിക്ക് ചുമതല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീഡിയോകോൺ വായ്പാ ഇടപാട് സംബന്ധിച്ച് ആരോപണ വിധേയയായ ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ചന്ദ കൊച്ചാ‍ർ അവധിയിൽ പ്രവേശിച്ചു. തുട‍ർന്ന് ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതലക്കാരനായ ചീഫ് ഓപ്പറേറ്റിം​ഗ് ഓഫിസറായി സന്ദീപ് ബക്ഷിയെ നിയമിച്ചതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു.

 

സന്ദീപ് ബക്ഷി ഇന്ന് ചുമതലയേൽക്കും. മുമ്പ് ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് സിഇഒ ആയിരുന്നു ഇദ്ദേഹം. ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയും ആയി എൻ.എസ്. കണ്ണനെ നിയമിക്കാനും ബാങ്ക് ബോർഡ് തീരുമാനിച്ചു.

ചന്ദ കൊച്ചാറിന് പകരം ഇനി സന്ദീപ് ബക്ഷിക്ക് ചുമതല

ഇത്തരത്തിൽ വായ്പാതട്ടിപ്പ് കേസുകൾ ഉയർന്നപ്പോൾ മുമ്പ് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടർ ശിഖ ശർമ്മയും അവധിയിൽ പ്രവേശിച്ചിരുന്നു.

വീഡിയോകോൺ ഗ്രൂപ്പിന് കോടികൾ വായ്പ അനുവദിച്ചതിൽ ക്രമക്കേട് നടന്നതായാണ് ചന്ദ കൊച്ചറിനെതിരായ ആരോപണം. വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതും ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും തമ്മിൽ ബിസിനസ് ബന്ധമുള്ളതാണ് ആരോപണങ്ങൾക്ക് കാരണം. 2009 ലാണ് കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ എംഡി ആയത്. 2019 മാർച്ച് വരെ അവർക്ക് കാലാവധിയുണ്ട്.

malayalam.goodreturns.in

English summary

Sandeep Bakhshi appointed COO of ICICI Bank

Private lender ICICI Bank on Monday appointed Sandeep Bakhshi as wholetime director and Chief Operating Officer (COO), the bank said in a statement to exchanges. Chanda Kochhar to continue as managing director and chief executive officer (CEO) of the bank but will be on leave till the internal inquiry is completed, it added.
Story first published: Tuesday, June 19, 2018, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X