ആ​ഗോള വിപണിയിൽ ഇടിവ്; സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ആ​ഗോള വിപണിയിലും സ്വർണ വിലയിൽ ഇടിവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ​ഗോള വിപണിയിലും സ്വർണ വിലയിൽ ഇടിവ്. സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണം.

 

സംസ്ഥാനത്ത് ഇന്നലത്തെ വിലയായ പവന് 22,680 രൂപയ്ക്കും ​ഗ്രാമിന് 2835 രൂപയ്ക്കുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

 
സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 23,120 രൂപയാണ്. ജൂൺ 15നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. 23000 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഈ മാസം വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.

ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിനോട് അടുത്ത വിലയാണ് ഇന്നത്തേത്. ആ​ഗോള വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Today's Gold Price

Precious metals gold and silver were trading in the negative territory.
Story first published: Friday, June 22, 2018, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X