ഈ വ‍ർഷത്തെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് നാളെ തുടക്കം

ഔറംഗാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന ഘടക നിർമാതാക്കളായ വാറോക്ക് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നാളെ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔറംഗാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന ഘടക നിർമാതാക്കളായ വാറോക്ക് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നാളെ ആരംഭിക്കും. ഐപിഒയിലൂടെ 1,955 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഈ വ‍ർഷത്തെ ഏറ്റവും വലിയ ഐപിഒയാണ് നാളെ നടക്കാനിരിക്കുന്ന വാരക്ക് എഞ്ചിനീയറിംഗിന്റെ ഐപിഒ. നിലവിലുള്ള പ്രോമോട്ടർമാർക്കും നിക്ഷേപകർക്കും ലഭിക്കുന്ന മികച്ച ഓഫറാണിത്. 965 മുതൽ 967 രൂപ വരെ നിലവാരത്തിലാണ് ഓഹരികൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്.

ഈ വ‍ർഷത്തെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് നാളെ തുടക്കം

നിക്ഷേപകർക്ക് കുറഞ്ഞത് 15 ഓഹരികൾ വാങ്ങാൻ കഴിയും. നാളെ ആരംഭിക്കുന്ന ഐപിഒ മൂന്ന് ദിവസം നീണ്ടും നിൽക്കും. 28നാണ് ഐപിഒയുടെ അവസാന ദിനം. ജൂൺ 29 ന് രാവിലെ 10 മുതൽ ഒരു മണി വരെ പോസ്റ്റ് ഐപിഒ മോഡിഫിക്കേഷൻ കാലാവധിയും അനുവദിച്ചിച്ചുണ്ട്.

യോഗ്യരായ ജീവനക്കാ‍ർക്ക് ഓഹരികൾ വാങ്ങുന്നതിന് 48 രൂപ ഡിസ്കൗണ്ടും കമ്പനി നൽകും. ഐപിഒയിലെ അഞ്ച് ശതമാനം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിട്യൂഷണൽ ബയേഴ്സിന് നീക്കി വച്ചിട്ടുള്ളതാണ്.

malayalam.goodreturns.in

Read more about: ipo stocks ഐപിഒ ഓഹരി
English summary

Varroc Engineering IPO opens tomorrow

Varroc Engineering IPO: The IPO (Initial Public Offering) of the Aurangabad-headquartered auto component maker Varroc Engineering Ltd is all set to open tomorrow, 26 June 2018, for subscription with a target to raise up to Rs 1,955 crore.
Story first published: Monday, June 25, 2018, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X