ജെറ്റ് എയ‍ർവെയ്സിൽ ടിക്കറ്റുകൾക്ക് 30% ഡിസ്കൗണ്ട്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെറ്റ് എയർവെയ്സിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസ് ടിക്കറ്റുകൾക്ക് 30 ശതമാനം ഇളവ്. ജൂൺ 30 വരെയുള്ള ഈ പ്രോമോഷണൽ സ്കീം അനുസരിച്ച് എയർലൈനിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള യാത്രകൾക്ക് ഇളവ് ബാധകമാണ്.

 

യാത്രാ ആനുകൂല്യം ലഭിക്കുന്ന സ്ഥലങ്ങൾ

യാത്രാ ആനുകൂല്യം ലഭിക്കുന്ന സ്ഥലങ്ങൾ

താഴെ പറയുന്ന സ്ഥലങ്ങളിലേയ്ക്കുള്ള അന്താരാഷ്ട്ര യാത്രകൾക്ക് ജെറ്റ് എയ‍ർവെയ്സിന്റെ ഇളവ് ലഭിക്കുന്നതാണ്.

 • അബുദാബി
 • ബഹ്റൈൻ
 • ബാങ്കോക്ക്
 • ദമാം
 • ധാക്ക
 • ദോഹ
 • ദുബായ്
 • ഹോങ്കോങ്
 • ജെദ്ദ
 • കാഠ്മണ്ഡു
 • കുവൈത്ത്
 • ലണ്ടൻ
 • മാഞ്ചസ്റ്റർ
 • മസ്കത്ത്
 • റിയാദ്
 • ഷാർജ
 • സിംഗപ്പൂർ
ഓഫ‍‍ർ ബാധകമല്ലാത്ത സ്ഥലങ്ങൾ

ഓഫ‍‍ർ ബാധകമല്ലാത്ത സ്ഥലങ്ങൾ

താഴെ പറയുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾക്ക് ഓഫ‍ർ ബാധകമല്ലെന്നും കമ്പനി അറിയിച്ചു.

 • ആംസ്റ്റ‍ർഡാം
 • കൊളംബോ
 • പാരീസ്
ആഭ്യന്തര സർവ്വീസ്

ആഭ്യന്തര സർവ്വീസ്

തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സർവ്വീസുകൾക്ക് ജെറ്റ് എയർവെയ്സ് 25 ശതമാനം ഇളവാണ് നൽകുന്നത്. 2018 ജൂലായ് 11 മുതൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് നിലവിലെ ഓഫ‍റിൽ ബുക്ക് ചെയ്യാനാകുന്നത്. യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. ജൂൺ 30ന് ഈ ഓഫ‍‍ർ അവസാനിക്കും. എന്നാൽ, പ്രമോഷണൽ സ്കീമുകൾക്ക് കീഴിലുള്ള സീറ്റുകളുടെ എണ്ണം ജെറ്റ് എയർവെയ്സ് പുറത്തു വിട്ടിട്ടില്ല. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 66 സ്ഥലങ്ങളിലേയ്ക്ക് 119 സർവീസുകളാണ് ജെറ്റ് എയ‍ർവെയ്സിനുള്ളത്.

malayalam.goodreturns.in

English summary

Jet Airways offers up to 30% discount on flight tickets

Jet Airways (India) Ltd is offering discounts of up to 30% on tickets for domestic and international flights with immediate effect.
Story first published: Thursday, June 28, 2018, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X