രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ; പ്രവാസികൾക്ക് കോളടിച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 69.09 രൂപ നിലവാരത്തിലാണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 68.93 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ വിനിമയ നിരക്ക് 69.09 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു.

 

ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തു നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണം. യു.എസ് ​- ചൈന വ്യാപാര പ്രശ്​നങ്ങളും ഇടിവിന് കാരണമാണ്.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ

അതേസമയം, സെൻസെക്​സ്​ 58.80 പോയിൻറ്​ ഇടിഞ്ഞ്​​ 35,158.31ലാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി 32.95 പോയിൻറ്​ ഇടിഞ്ഞ്​ 10,638.45ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നത്തെ രൂപയുടെ ഇടിവ് ഫോറെക്സ് വിപണികളിൽ ഇടപെടാൻ ആർബിഐയിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ദർ പറയുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികൾക്ക്​ വൻ നേട്ടമാണുണ്ടായിരിക്കുന്നത്.

malayalam.goodreturns.in

Read more about: rupee dollar രൂപ ഡോളർ
English summary

Rupee Hits Lifetime Low of 69 To The Dollar

The Indian rupee today hit a new lifetime low of 69.09 to the dollar in the forex market, on sustained demand for the US Dollar.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X