സ്മാർട്ട്ഫോൺ വാങ്ങാൻ ജൂലൈ 16 വരെ കാത്തിരിക്കൂ... ആമസോണിൽ കിടിലൻ ഓഫർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ മൂന്നു വർഷമായി ആമസോൺ നടത്തി വരുന്ന ഒന്നാണ് പ്രൈം ഡേ സെയ്ൽ. കഴിഞ്ഞ വർഷവും ഇത് വൻ വിജയമായിരുന്നു. ഈ വർഷം ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ജൂലൈ 16നാണ് ആമസോൺ പ്രൈം ഡേ സെയ്ൽ ആരംഭിക്കുന്നത്.

 

36 മണിക്കൂർ

36 മണിക്കൂർ

കഴിഞ്ഞ വർഷത്തേത് 30 മണിക്കൂർ നീണ്ട് നിന്ന ഓഫർ സെയ്ൽ ആയിരുന്നു. എന്നാൽ ഈ വർഷം 36 മണിക്കൂർ ഡിസ്കൌണ്ട് സെയ്ൽ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് മാത്രം

ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് മാത്രം

പ്രൈം ഡേ സെയ്ൽ ഓഫർ മറ്റ് ഓഫറുകൾ പോലെ എല്ലാവർക്കും ലഭിക്കില്ല. പ്രൈം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. വിൽപ്പന വിൽപ്പന സമയത്ത് ആമസോണിന്റെ മികച്ച ഡീലുകൾ തന്നെ പ്രതീക്ഷിക്കാം.

ആമസോൺ പ്രൈം അംഗത്വം എടുക്കുന്നത് എങ്ങനെ?

ആമസോൺ പ്രൈം അംഗത്വം എടുക്കുന്നത് എങ്ങനെ?

ഒരു വർഷത്തേയ്ക്ക് ആമസോൺ പ്രൈം അംഗത്വം എടുക്കുന്നതിന് 999 രൂപയാണ് നൽകേണ്ടത്. മാസം 129 രൂപ ചെലവ് വരുന്ന മന്ത്ലി പ്ലാനും ലഭ്യമാണ്. ചില ഉപഭോക്താക്കൾക്ക് എയർടെല്ലും ആമസോൺ പ്രൈം അംഗത്വം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡീലുകൾ രണ്ട് തരം

ഡീലുകൾ രണ്ട് തരം

രണ്ട് തരത്തിലുള്ള ഡീലുകളാകും ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ഡീലും മറ്റൊന്ന് ഏതാനും മണിക്കൂറുകൾ മാത്രം ലഭ്യമാകുന്ന ഡീലുകളും. പ്രൈം ഡേ സെയ്ൽ ഒരു ഗ്ലോബൽ സെയ്ലാണ്. അതുകൊണ്ട് തന്നെ ആമസോൺ ഇന്ത്യ ഈ വർഷത്തെ വിൽപ്പന ഗംഭീരമാക്കാൻ കാര്യമായി തന്നെ ശ്രമിക്കും.

കൂടുതൽ ഡിസ്കൌണ്ട്

കൂടുതൽ ഡിസ്കൌണ്ട്

ആമസോണിന്റെ സ്വന്തം ഉൽപ്പന്നങ്ങൾക്കാകും ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുക. കിൻഡിൽ ഇ-റീഡർ, ഫയർ ടിവി സ്റ്റിക്ക്, ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ എന്നിവയ്ക്ക് മികച്ച ഓഫറുകൾ ലഭിക്കുമെന്നാണ് വിവരം.

സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുള്ളവർ ജൂലൈ 16 വരെ കാത്തിരിക്കുക. കാരണം മികച്ച ഓഫറുകളാകും ആമസോൺ സ്മാർട്ട്ഫോണുകൾക്ക് നൽകുക. എക്സ്ക്ലൂസീവ് സ്മാർട്ട്ഫോണുകൾ വരെ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കുന്നതാണ്.

malayalam.goodreturns.in

English summary

Amazon Prime Day Sale 2018

Amazon has been organising its Prime Day sale for the last three years. Last year, the e-commerce giant introduced its global sale event in India. After the Prime Day 2017 event, Amazon India claimed that it managed to sign up a lot of customers to its Prime membership, and the sale was an overall success.
Story first published: Wednesday, July 4, 2018, 11:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X