ജീവനക്കാർക്ക് നൽകിയ അധിക ശമ്പളം തിരിച്ചു പിടിക്കാൻ ഒരുങ്ങി എസ്ബിഐ

ജീവനക്കാർക്ക് നൽകിയ അധിക ശമ്പളം തിരിച്ചു പിടിക്കാൻ ഒരുങ്ങി എസ്ബിഐ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാർക്ക് നൽകിയ അധിക ശമ്പളം തിരിച്ചു പിടിക്കാൻ ഒരുങ്ങി എസ്ബിഐ. നോട്ട് നിരോധന സമയത്ത് കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ നല്‍കിയ അധിക തുക തിരിച്ചു പിടിക്കാനാണ് എസ്ബിഐയുടെ നിര്‍ദേശം.

അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം

അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം

എസ്ബിഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ എസ്ബിഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് നല്‍കിയ തുകയാണ് തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നത്. 70,000ത്തോളം ഓഫീസര്‍മാരും മറ്റ് ജീവനക്കാരുമാണ് അനുബന്ധ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ എസ്ബിഐയില്‍ ഉണ്ടായിരുന്നത്. ഇവർക്ക് നൽകിയ ശമ്പളമാകും തിരിച്ചു പിടിക്കുക.

അധികമായി നൽകിയത്

അധികമായി നൽകിയത്

നോട്ട് നിരോധിച്ച കാലയളവില്‍, 2016 നവംബര്‍ 14നും ഡിസംബര്‍ 30നും ഇടയില്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞും ജോലി ചെയ്ത ഓഫീസര്‍മാര്‍ക്ക് 30,000 രൂപയോളവും ക്ലറിക്കല്‍ ജീവനക്കാര്‍ക്കാര്‍ക്ക് 17,000 രൂപയോളവുമാണ് അധികമായി നല്‍കിയത്.

ലയനം 2017ൽ

ലയനം 2017ൽ

2017 ഏപ്രില്‍ ഒന്നിനായിരുന്നു എസ്ബിഐയും മറ്റ് അനുബന്ധ ബാങ്കുകളും തമ്മിൽ ലയിച്ചത്. താഴെ പറയുന്നവയാണ് എസ്ബിഐയുമായി ലയിച്ച അനുബന്ധ ബാങ്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍
  • യൂണിയനുകൾക്ക് അതൃപ്തി

    യൂണിയനുകൾക്ക് അതൃപ്തി

    ഒരു വർഷത്തിന് ശേഷം ജീവനക്കാർക്ക് നൽകിയ തുക തിരിച്ചു പിടിക്കാൻ ഒരുങ്ങുന്ന എസ്ബിഐയുടെ നീക്കത്തിൽ ബാങ്ക് യൂണിയനുകൾ അതൃപ്തി രേഖപ്പെടുത്തി. ശമ്പളമായി ലഭിച്ച അധിക തുക അനീതിയാണെന്ന് അവർ വ്യക്തമാക്കി. മാനേജ്മെൻറ് ജീവനക്കാർക്കിടയിൽ വിള്ളൽ ഉണ്ടാക്കുന്നത് എന്തിനാണെന്നും യൂണിയനുകൾ ചോദിച്ചു.

malayalam.goodreturns.in

English summary

SBI orders recovery of overtime pay from staff of associate banks

State Bank of India has instructed its various zones to recover the ‘compensation’ given to officers of its erstwhile associate banks for over-time work during the demonetisation days in late 2016.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X